സഊദി അറേബ്യയിൽ നിക്ഷേപകർക്കായി പ്രത്യേക കോടതികൾ വരുന്നു
കുവൈത്ത് സിറ്റി : കുവൈത്തില്‍ വാഹനങ്ങളുടെ രജിസ്ട്രേഷന് കൈമാറുന്നത് പൂര്‍ണമായും ഡിജിറ്റലൈസ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 24 മണിക്കൂറും പ്രവര്‍ത്തനനിരതമായ സഹല്‍ ആപ്പ് വഴിയാണ് പുതിയ പരിഷ്കാരം സാധ്യമാകുന്നത്. ജനങ്ങളുടെ സമയവും ഊര്‍ജ്ജവും ലാഭിക്കുന്നതിനും കൂടുതല്‍ വേഗത്തില്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനും പുതിയ സംവിധാനം സഹായകമാകുമെന്ന് ആഭ്യന്തര വകുപ്പ് പത്രക്കുറിപ്പില്‍ അറിയിച്ചു. സഹല്‍ ആപില്‍ സേവനങ്ങള്‍ (ഖിദ്മാത്ത്) എന്ന മെനുവില്‍ നിന്നും ആഭ്യന്തര വകുപ്പ് സെലക്ട് ചെയ്തതിനു ശേഷം അതിന്റെ താഴെ വരുന്ന വാഹന കൈമാറ്റം എന്ന സബ് മെനുവിലാണ് വാഹനം വില്ക്കുന്നയാള് വാഹനത്തെ കുറിച്ചുള്ള വിശദ വിവരങ്ങള്‍ നല്‍കേണ്ടത്. ആവശ്യമായ ഫീസ് നല്‍കിയതിന് ശേഷം വാങ്ങുന്നയാളുടെ മൊബൈല്‍ നല്കിയാല് അവര്‍ക്കു സഹല്‍ ആപ്പിലേക്കുള്ള ലിങ്ക് എസ്.എം.എസ് വഴി ലഭിക്കും. ഇതിലൂടെ നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ വാഹന കൈമാറ്റം പൂര്‍ണമാവും. 24/7 എന്ന രീതിയില്‍ സേവനം ലഭ്യമാവുന്നത് കൊണ്ട് ഏത് സമയവും ഇനി വാഹന കൈമാറ്റം സാധ്യമാവും. നേരത്തെ ഗതാഗത വകുപ്പിന്റെ ഓഫീസുകളില്‍ കയറിയിറങ്ങി ഒന്നും രണ്ടും ദിവസം ആവശ്യമുള്ളിടത്താണ് പുതിയ സംവിധാനത്തിലൂടെ നിമിഷങ്ങള്‍ കൊണ്ട് വാഹന വില്പനയും രെജിസ്ട്രേഷന് മാറ്റലും സാധ്യമാകുന്നത്.