ഗള്‍ഫ് കപ്പ് : ഒമാനും കുവൈത്തും സെമിയില്‍ ഖത്തറും യുഎഇയും പുറത്ത്
അബുദാബി : മാതൃകാപരമായ നേതൃഗുണവും പൊതുസേവനത്തോടുള്ള പ്രതിബദ്ധതയും അചഞ്ചലമായ അര്‍പ്പണബോധവും സമ്മേളിച്ച പ്രതിഭാധനനായ പ്രധാനമന്ത്രിയായിരുന്നു ഡോ.മന്‍മോഹന്‍സിങ് എന്ന് അബുദാബി ഇന്ത്യന്‍ ഇസ്്ലാമിക് സെന്റര്‍ പ്രസിഡന്റ് പി ബാവഹാജി്,ജനറല്‍ സെക്രട്ടറി ടി.മുഹമ്മദ് ഹിദായത്തുല്ല എന്നിവര്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. അസാധാര ജ്ഞാത്തിന്റെ ഉടമയും അതുല്യ രാഷ്ട്രതന്ത്രജ്ഞനും ദീര്‍ഘവീക്ഷണമുള്ള സാമ്പത്തിക വിദഗ്ധനുമായ ഡോ.മന്മോഹന് സിങ് ഇന്ത്യയുടെ ചരിത്രത്തില്‍ ശാശ്വതമായ ഇടം ബാക്കിവച്ചാണ് കടന്നുപോയത്. രാജ്യത്തിന്റെ സാമ്പത്തികവും സാമൂഹികവുമായ ഭൂപ്രകൃതിയെ പരിവര്‍ത്തനം ചെയ്യുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തി ലഭിക്കട്ടെ എന്നും അദ്ദേഹത്തിന്റെ കുടുംബത്തിനും പ്രിയപ്പെട്ടവര്‍ക്കുമുള്ള വേര്‍പാടിന്റെ വേദന അതിജീവിക്കാന്‍ കഴിയട്ടെയെന്നും ഭാരവാഹികള്‍ പറഞ്ഞു.