
യുഎഇയില്‍ ഏപ്രിലില്‍ ഇന്ധനവില കുറയും
ദുബൈ: ഒമാനിലേക്ക് റോഡ് മാര്‍ഗം യാത്ര ചെയ്യുന്ന യുഎഇയിലെ വാഹന ഉടമകള്‍ക്ക് ഇനി യാത്ര എളുപ്പമാക്കാം. യുഎഇ പാസ് ഉപയോഗിച്ച് ‘ഓറഞ്ച് കാര്‍ഡ്’ ഉടനെ ലഭ്യമാക്കാനുള്ള പദ്ധതി അവതരിപ്പിച്ച് ഇന്‍ഷുറന്‍സ് സേവന ദാതാക്കളായ ജി.ഐ.ജി ഗള്‍ഫ്. ഒമാനിലേക്ക് യാത്ര ചെയ്യുന്ന യു.എ.ഇയിലെ വാഹന ഉടമകള്‍ക്ക് നിര്‍ബന്ധിതമായ കാര്‍ ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റാണ് ‘ഓറഞ്ച് കാര്‍ഡ്’. നിലവില്‍ മൈ ജി.ഐ.ജി (MYGIG) കാര്‍ പോര്‍ട്ടലില്‍ ‘ഓറഞ്ച് കര്‍ഡ്’ ലഭ്യമാണ്. എന്നാല്‍, ഇനി മുതല്‍ യുഎഇ പാസില്‍ ലോഗിന്‍ ചെയ്തും ഇന്‍ഷുറന്‍സ് കാര്‍ഡ് തല്‍ക്ഷണം ലഭ്യമാക്കാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. നേരിട്ടുള്ള അപേക്ഷ സമര്‍പിക്കലും കാലതാമസവും ഒഴിവാക്കി ഡിജിറ്റലായി ഇന്‍ഷുറന്‍സ് സേവനങ്ങള്‍ അതിവേഗം ലഭ്യമാക്കുകയാണ് ലക്ഷ്യം. ഇതിനായി മൈ ജി.ഐ.ജി പോര്‍ട്ടലിനെ യുഎഇ പാസുമായി സംയോജിപ്പിക്കും. പലപ്പോഴും അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ എത്തുന്നതുവരെ പല വാഹന ഉടമകളും ‘ഓറഞ്ച് കാര്‍ഡ്’ നിര്‍ബന്ധമാണെന്ന കാര്യം ഓര്‍ക്കാറില്ല. ഇവര്‍ക്ക് യുഎഇ പാസില്‍ ലോഗിന്‍ ചെയ്ത് തല്‍ക്ഷണം സേവനം ലഭ്യമാക്കാന്‍ പുതിയ സംവിധാനത്തിലൂടെ സാധിക്കുമെന്ന് ജി.ഐ.ജി ഗള്‍ഫ് സിഇഒ പോള്‍ ആഡംസണ്‍ പറഞ്ഞു.
പെരുന്നാളിനും വേനല്‍ അവധി ഉള്‍പ്പെടെ സീസണുകളില്‍ ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ യാത്ര ചെയ്യുന്നവരുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് യാത്രക്കാര്‍ക്ക് തടസ്സരഹിതമായ ഇന്‍ഷുറന്‍സ് സേവനം ലഭ്യമാക്കുന്നതിനായി പുതിയ ഡിജിറ്റല്‍ സംവിധാനം അവതരിപ്പിച്ചിരിക്കുന്നത്.