കുവൈത്ത് – ഒമാന്, യുഎഇ – ഖത്തര് : ഗള്ഫ് കപ്പിന് സമനില തുടക്കം
കുവൈത്ത് സിറ്റി : സബാഹ് അല്സാലം സര്വ്വകലാശാലയില് ബാഹ്യ നിക്ഷേപത്തിന് ഉന്നത വിദ്യാഭ്യാസ ശാസ്ത്ര ഗവേഷണ വകുപ്പ് മന്ത്രി ഡോ. നാദര് അല് ജലാല് അനുമതി നല്കിയതായി യൂണിവേഴ്സ്റ്റിറ്റി പത്രക്കുറിപ്പില് അറിയിച്ചു. മന്ത്രിയുടെ സര്വ്വകലാശാല സന്ദര്ശനത്തിന് ശേഷമാണ് അധികൃതര് പത്രക്കുറിപ്പ് പുറത്തിറക്കിയത്.
കുവൈത്ത് യൂണിവേഴ്സിറ്റി ആക്ടിംഗ് ഡയറക്ടര് ഡോ. ഒസാമ അല്സയീദ് അല്ഖബാസി മന്ത്രിയെ അനുഗമിച്ചു. യൂണിവേഴ്സിറ്റിക്കകത്തെ നഗര സംവിധാനങ്ങളിലാണ് നിക്ഷേപത്തിന് അവസരം ഒരുക്കിയിട്ടുള്ളത്.
കാമ്പസിലെ വിശാലമായ പ്രദേശത്ത് വന് നിക്ഷേപ സാധ്യതകളാണുള്ളത്. കോണ്ഫറന്സ് സെന്ററുകള്, തിയേറ്ററുകള്, സ്പോര്ട്സ് ഹാളുകള്, സ്റ്റേഡിയം തുടങ്ങിയ സൗകര്യങ്ങളില് നിക്ഷേപത്തിന്റെ അവസരങ്ങളാണ് തുറന്നിട്ടുള്ളത്. ചെറുകിട, ഇടത്തരം സംരംഭങ്ങള്ക്കും സര്വ്വകലാശാല കാമ്പസില് നിക്ഷേപം നടത്താനുള്ള അവസരമുണ്ട്. യുവജനങ്ങളെയും അവരുടെ പദ്ധതികളെയും പിന്തുണയ്ക്കുന്നതിനും പൊതുബജറ്റിന്റെ ഭാരം കുറയ്ക്കുന്നതിനുമാണ് യൂണിവേഴ്സിറ്റി നിക്ഷേപത്തിന് അവസരം നല്കിയതെന്ന് സര്വ്വകലാശാല വൃത്തങ്ങള് പറഞ്ഞു.