
അബുദാബി പൊന്നാനി മണ്ഡലം ഗള്‍ഫ് ചന്ദ്രിക പ്രചാരണ കാമ്പയിന് പ്രൗഢ തുടക്കം
ദുബൈ : യുഎഇയിലെ ചേരൂര്‍ നിവാസികളുടെ കൂട്ടായ്മയായ യുഎഇ വോളി ചേരൂര്‍ ഒണ്‍ലി ഫ്രഷിന്റെ സഹകരണത്തോടെ നടത്തുന്ന ഇന്റര്‍നാഷണല്‍ വോളിബോള്‍ ടൂര്‍ണമെന്റ് 24ന് ദുബൈ അല്‍ മന്‍സാര്‍ അല്‍ ഇത്തിഹാദ് സ്കൂള്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കും. ഇന്ത്യ,ശ്രീലങ്ക,പാകിസ്താന്,ഒമാന്‍,ബഹ്റൈന്‍,ബ്രസീല്‍,യുഎഇ,സെര്‍ബിയ,അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലെ പ്രഗത്ഭ താരങ്ങള്‍ അണിനിരക്കുമെന്ന് സംഘാടക സമിതി ചെയര്മാന് മുനീര്‍ മണിയടുക്കം കണ്‍വീനര്‍ ഹാരീസ് കുന്ദാപുരം ട്രഷറര്‍ ഷെരീഫ് കൊല്ലങ്കൈ എന്നിവര്‍ അറിയിച്ചു.