ആവേശമായി രാഹുലിൻ്റെ റോഡ് ഷോ
അബുദാബി: കുറഞ്ഞ കാലം കൊണ്ട് ഷോപ്പിങ് രംഗത്ത് വിസ്മയം സമ്മാനിച്ച വണ്‍ സോ ണ് ഇന്റര്‍നാഷനല്‍ ഷോറൂം അല്‍ വഹ്ദ മാളില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഉദ്ഘാടന ചടങ്ങില്‍ ലൈന്‍ ഇന്‍വെസ്റ്റ്മെന്റ് ഡയരക്ടര്‍ വജീബ് ഖോറി, മാനേജിങ് ഡയരക്ടര്‍ ഷിനാസ് പങ്കെടുത്തു. കൊറിയ ആസ്ഥാനമായ സ്ഥാപനമാണ് വണ്‍ സോണ്‍ ഇന്റര്‍നാഷനല്‍. ഏത് ഉത്പ്പന്നങ്ങള്‍ക്കും 3.50 ദിര്‍ഹം മാത്രമേ വിലയുള്ളൂവെന്നതാണ് വണ്‍ സോണിനെ മറ്റു ഷോപ്പുകളില്‍ നിന്നും വ്യത്യസ്തമാക്കുന്നത്. ഫാഷന്‍ ആക്സസ്സറീസ്, ഫേന്‍സി, നോവല്‍റ്റി, ഗിഫ്റ്റ്സ്, ജ്വല്ലറി, ഹെല്‍ത്ത് ആന്റ് ബ്യൂട്ടി പ്രൊഡക്റ്റ്സ്, ഡിജിറ്റല്‍ ആക്സസറീസ്, കിച്ചന് എസന്‍ഷ്യല്‍സ്, സെറാമിക് വെയര്‍, ടോയ്സ്, ക്രിയേറ്റിവ് ഹോം കെയര്‍, കോസ്മെറ്റിക്സ്, ബാക്ക് റ്റു സ്കൂള്‍ പ്രൊഡക്ട്സ് തുടങ്ങി 11 കാറ്റഗറികളിലായി 5000ത്തിലധികം ഐറ്റംസ് തങ്ങളുടെ ഉല്‍പ്പന്ന ശ്രേണിയിലുണ്ടെന്ന് വണ്‍ സോണ്‍ ഇന്റര്‍നാഷനല്‍ മാനേജിംഗ് ഡയരക്ടര്‍ ഷിനാസ് അറിയിച്ചു.
കൊറിയന്‍ ഡിസൈനിന്റെ മാസ്മരികതയില്‍ ഒരു ഷോപ്പിനപ്പുറം വളര്‍ന്ന സ്ഥാപനമാണ് വണ്‍ സോണ്‍. ദീര്‍ഘകാലം നിലനില്‍ക്കുന്ന ഗുണനിലവാരമുള്ള ഉല്‍പ്പന്നങ്ങള്‍ ഏറ്റവും ചെറിയ വിലയായ 3.50 ദിര്‍ഹമിന് ലഭിക്കുമെന്നതാണ് തങ്ങളുടെ ഏറ്റവും വലിയ സവിശേഷതയെന്ന് ഷിനാസ് പറഞ്ഞു. നിലവില്‍ ദുബൈ യിലെ അല്‍ഗുറൈര്‍ മാള്‍,മദീന മാള്‍,അബുദാബി ഡെല്‍മ മാള്‍, അല്‍ ഐന്‍ ബറാറി മാള്‍ എന്നിവിടങ്ങളില്‍ വണ്‍ സോണ്‍ ഷോറൂമുകളുണ്ട്. നാട്ടില്‍ പോകുന്ന പ്രവാസികള്‍ക്ക് അത്യാവശ്യ സാധനങ്ങള്‍ ചെറിയ വിലക്ക് വണ്‍ സോണില്‍ നിന്നും സ്വന്തമാക്കാം. കഴിഞ്ഞ 5 വര്‍ഷമായി ഏറ്റവും ജനപ്രിയമായി വളര്‍ന്ന സ്റ്റോറുകളാണ് തങ്ങളുടേതെന്നും ഈ വര്‍ഷം 15 പ്രൊജക്ടുകള്‍ ആരംഭിക്കാന്‍ തങ്ങള്‍ക്ക് ഉദ്ദേശ്യമുണ്ടെന്നും ഷിനാസ് കൂട്ടിച്ചേര്‍ത്തു. കൂടുതല്‍ വിവരങ്ങള്‍ക്കും ഓഫറുകള്‍ക്കും 24 മണിക്കൂറുമുള്ള 058 6230703 എന്ന കസ്റ്റമര്‍ കെയര്‍ വാട്സാപ്പ് നമ്പറില്‍ ബന്ധപ്പെടാം.