
അബുദാബി പൊന്നാനി മണ്ഡലം ഗള്‍ഫ് ചന്ദ്രിക പ്രചാരണ കാമ്പയിന് പ്രൗഢ തുടക്കം
ദുബൈ : കെഎംസിസി ഒഞ്ചിയം പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിക്കുന്ന കിക്കോഫ് 2024 ഫുട്ബോള്‍ മത്സരത്തിന്റെ ട്രോഫി ലോഞ്ചിങ് വടകര മണ്ഡലം യുഡിഎഫ് ചെയര്‍മാനും മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ കോട്ടയി ല്‍ രാധാകൃഷ്ണനും ജേഴ്സി ലോഞ്ചിങ് ദുബൈ കെഎംസിസി സിഡിഎ ഡയരക്ടര്‍ ബോര്‍ഡ് അംഗം ഒകെ ഇബ്രാഹിമും നിര്‍വഹിച്ചു. ഡിസമ്പര്‍ 22ന് വൈകുന്നേരം ദുബൈ അല്‍ ഖിസൈസിലെ അല്സാദിഖ് അറബിക് ഇഗ്ലീഷ് സ്കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ പ്രമുഖ ടീമുകള്‍ മാറ്റുരക്കും. അല്‍ ഖിസൈസ് കാലിക്കറ്റ് സിറ്റി റെസ്റ്റോറന്റില്‍ നടന്ന സംഗമം ദുബൈ കെഎംസിസി സിഡിഎ ഡയരക്ടര്‍ ബോര്‍ഡ് അംഗം ഒകെ ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. കെഎംസിസി ഒഞ്ചിയം പഞ്ചായത്ത് പ്രസിഡന്റ് അസ്ലം കുന്നുമ്മല്‍ അധ്യക്ഷനായി. സെക്രട്ടറി എസ്കെ ഷഫീഖ് ആമുഖ പ്രഭാഷണം നടത്തി. മണ്ഡലം യുഡിഎഫ് ചെയര്മാന് കോട്ടയില്‍ രാധാകൃഷ്ണന്,റിയാസ് കെവി,അന്‍വര്‍ പിപി,മുഹമ്മദ് ഏറാമല പ്രസംഗിച്ചു. ട്രഷറര്‍ ഷംസുദ്ദീന് വികെ നന്ദി പറഞ്ഞു. കെഎംസിസി, ഇന്‍കാസ് പ്രവര്‍ത്തകരുടെ സാന്നിധ്യം കൊണ്ട് സംഗമം ശ്രദ്ധേയമായി.