സഊദിയില് ശക്തമായ മഴയും കാറ്റും ഇടിമിന്നലും
മസ്കത്ത് : ഒമാനില് ജോലി ചെയ്യുന്ന മലപ്പുറം ജില്ലയിലെ അംഗങ്ങളെ ഉള്പ്പെടുത്തി മൂന്നു മാസങ്ങള്ക്ക് മുമ്പ് രൂപീകരിച്ച ഒമാന് മലപ്പുറം ജില്ലാ കൂട്ടായ്മയുടെ പ്രഥമ കുടുംബ സംഗമവും ലോഗോ പ്രകാശനവും റുസൈല് പാര്ക്കില് നടന്നു. റഹീം വറ്റല്ലൂര്, ബാലകൃഷ്ണന് വലിയാട്ട്,ശിഹാബ് കോട്ടക്കല്,അന്വര് സാദത്ത്,ഷറഫുല്ല നാലകത്ത്,സി,വി,എം ബാവ വേങ്ങര,മുബഷിര്,അലവി തുടങ്ങിയവര് ചേര്ന്ന് ലോഗോ പ്രകാശനം നിര്വഹിച്ചു. ലോഗോ ഡിസൈന് ചെയ്ത കൂട്ടായ്മയിലെ അംഗം അജ്മലിന് ഉപഹാരം നല്കി. ഒമാനിന്റെ വിവിധ ഭാഗങ്ങളില് നിന്നുള്ള കൂട്ടായ്മയിലെ അംഗങ്ങളും സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേര് പങ്കെടുത്തു. ബാലകൃഷ്ണന് വലിയാട്ട്,ശിഹാബ് കോട്ടക്കല്,ഹബീബ് പ്രസംഗിച്ചു.