
അബുദാബി പൊന്നാനി മണ്ഡലം ഗള്‍ഫ് ചന്ദ്രിക പ്രചാരണ കാമ്പയിന് പ്രൗഢ തുടക്കം
കുവൈത്ത് സിറ്റി : കുവൈത്ത് ആതിഥേയത്വം വഹിക്കുന്ന ഇരുപത്തിയാറാമത് ഖലീജിസൈന് അറേബ്യന്‍ ഗള്‍ഫ് കപ്പിന്റെ ആവേശകരമായ ഫൈനല്‍ മത്സരം നാളെ അര്ദ്ദിയ്യ ജാബര്‍ അല്‍ അഹ്മദ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കും. ഫൈനല്‍ ചടങ്ങ് വര്ണശബളമാക്കാനുള്ള അവസാനഘട്ട ഒരുക്കത്തിലാണ് സംഘാടകര്‍. സഊദിയെ തോല്‍പ്പിച്ച് കിരീട പ്രതീക്ഷയുമായി ബൂട്ട്കെട്ടുന്ന ഒമാനും കുവൈത്തിനെ തോല്‍പ്പിച്ച് കപ്പടിക്കാന്‍ കച്ചകെട്ടിയിറങ്ങുന്ന ബഹ്റൈനും നാളെ തീപാറുന്ന പോരാട്ടമാകും കാണികള്‍ക്ക് സമ്മാനിക്കുക. ഗള്‍ഫിലെ പുതിയ കാല്പന്തു രാജാക്കന്മാര് ആരെന്നറിയാന്‍ അറുപതിനായിരത്തോളം കാണികള്‍ സ്റ്റേഡിയത്തിലെത്തുമെന്നാണ് സംഘാടകരുടെ കണക്കുകൂട്ടല്‍.
ബഹ്റൈനും ഒമാനും അവസാനം നേര്‍ക്കുനേര്‍ വന്ന 19 മത്സരങ്ങളില്‍ എട്ടിലും വിജയിച്ചത് ഒമാനാണ്. ബഹ്റൈന്‍ രണ്ടു തവണ മാത്രമാണ് വിജയിച്ചിട്ടുള്ളത്. ഒമ്പതു മത്സരങ്ങള്‍ സമനിലയില്‍ പിരിഞ്ഞു. കഴിഞ്ഞ ഗള്‍ഫ് കപ്പ് സെമിയിലും ഒമാന്‍ ബഹ്റൈനെ പരാജയപ്പെടുത്തിയിരുന്നു. എന്നാല്‍ അതിന് മധുര പ്രതികാരം തീര്‍ത്ത് കപ്പ് സ്വന്തമാക്കാന്‍ തന്നെയാകും നാളെ ബഹ്റൈന്റെ വരവ്.