
വാഹനമോടിക്കുമ്പോള്‍ ശ്രദ്ധ വേണം: കണക്കുകള്‍ ഞെട്ടിക്കുന്നത് പിടിവീണത് 10,174,591 വാഹനങ്ങള്‍ക്ക്
മസ്കത്ത്: മികച്ച ഗുണനിലവാര മാനദണ്ഡങ്ങള്‍ പാലിച്ചതിന് ഒമാനിലെ മുന്‍നിര ആതുരാരോഗ്യ സേവന സംരംഭമായ ആ ബദര്‍ അല്‍ സാമ ഗ്രൂപ്പിന്റെ ആറു ആശുപത്രികള്‍ക്ക് എസിഎച്ച്എസ്ഐ അംഗീകാരം. ആരോഗ്യസ്ഥാപനം നല്കുന്ന സേവനങ്ങളുടെ ഗുണനിലവാരം വിലയിരുത്തി നല്കുന്ന അന്തര്‍ദേശീയ അംഗീകാരമാണിത്.
റൂവി,അല്‍ ഖൗദ്,ബര്‍ക്ക,സോഹാര്‍,സലാല,നിസ്വ എന്നിവിടങ്ങളിലെ ആശുപത്രികള്‍ക്കാണ് ഓസ്ട്രേലിയന്‍ കൗണ്‍സില്‍ ഓണ്‍ ഹെല്‍ത്ത് കെയര്‍ സ്റ്റാന്‍ഡേര്‍ഡ്സ് ഇന്റര്‍നാഷണല്‍ അംഗീകാരം ലഭിച്ചത്. മികച്ച ആരോഗ്യ സേവന നിലവാരത്തിന്റെയും രോഗികളുടെ സുരക്ഷയോടും ഗുണമേന്മയോടുമുള്ള പ്രതിബദ്ധതയുടെയും മാനദണ്ഡങ്ങള്‍ വിലയിരുത്തി ഒമ്പതംഗ എസിഎച്ച്എസ്ഐ സംഘത്തിന്റെ അഞ്ചു ദിവസത്തെ സമഗ്ര പരിശോധനയ്ക്ക് ശേഷമാണ് ആറു ആശുപത്രികള്‍ക്കും അംഗീകാരം ലഭിച്ചത്. ഈ ആരോഗ്യസ്ഥാപനം ആവശ്യമായ ഗുണനിലവാര മാനദണ്ഡങ്ങള്‍ പാലിച്ചിരിക്കുന്നതായി പൊതുജനങ്ങള്‍ക്ക് നല്കുന്ന ഔദ്യോഗിക സ്ഥിരീകരണം കൂടിയാണ് എസിഎച്ച്എസ്ഐയുടെ അംഗീകാരം.
ഒമാന്‍ ഇന്റര്‍സിറ്റി ഹോട്ടലില്‍ നടന്ന സര്‍ട്ടിഫിക്കറ്റ് കൈമാറ്റ ചടങ്ങില്‍ ആരോഗ്യ മന്ത്രാലയം പ്ലാനിങ് ആന്റ് ഹെല്‍ത്ത് ഓര്ഗനൈസേഷന് അണ്ടര്‍ സെക്രട്ടറി ഡോ.അഹ്്മദ് സലീം സൈഫ് അല്മന്ദരി,ആരോഗ്യ മന്ത്രാലയം ക്വാളിറ്റി അഷ്വറന്‍സ് സെന്റര്‍ ഡയരക്ടര്‍ ജനറല്‍ ഡോ.ഖംറ അല്‍ സരീരി, ബദര്‍ അല്‍ സമാ മാനേജിങ് ഡയരക്ടര്‍ അബ്ദുല്‍ ലത്തീഫ്,എക്സിക്യൂട്ടീവ് ഡയരക്ടര്‍മാരായ മൊയിദിന് ബിലാല്‍,ഫിറാസത്ത് ഹസന്,എസിഎച്ച്എസ്ഐ റീജണല്‍ ഡയരക്ടര്‍ ബാസല്‍ എല്‍ സയ്യെഗ് എന്നിവരുടെ സാന്നിധ്യത്തില്‍ അക്രഡിറ്റേഷന് സര്‍ട്ടിഫിക്കറ്റുകള്‍ ആറ് ആശുപത്രികളുടെ തലവന്മാര്ക്കും,എക്സിക്യൂട്ടീവ് ഡയരക്ടര്‍മാര്‍ക്കും കൈമാറി. വിവിധ രാജ്യാന്തര ആരോഗ്യ സംഘടനകളുടെയും അക്രഡിറ്റേഷന് ബോഡികളുടേയും അംഗീകാരങ്ങള്‍ നേടിയിട്ടുള്ള ബദര്‍ അല്‍ സമാ ഗ്രൂപ്പിന് എസിഎച്ച്എസ്ഐ അക്രഡിറ്റേഷന് മറ്റൊരു ഗുണമേന്മാ മുദ്രകൂടിയാണ്.