
ഈദ് അവധി ദിവസങ്ങളില്‍ ദുബൈയില്‍ 222 യാചകര്‍ പിടിയില്‍
ദുബൈ: സുല്‍ത്താനേറ്റ് ഓഫ് ഒമാനും യുഎഇക്കുമിടയില്‍ കരമാര്‍ഗം പുതിയ അതിര്‍ത്തി തുറക്കുന്നു. ഒമാന്റെ വടക്കന്‍ ഗവര്‍ണറേറ്റായ മുസന്ദമിനെയും യുഎഇയിലെ ഫുജൈറ എമിറേറ്റിനെയും ബന്ധിപ്പിക്കുന്ന ദിബ്ബ അതിര്‍ത്തി ഔദ്യോഗികമായി പ്രവര്‍ത്തനം ആരംഭിക്കുമെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. യാത്രക്കാര്‍ക്കും ചരക്ക് കടത്തിനും ഉള്‍പ്പെടെ ദിബ്ബ അതിര്‍ത്തി വഴി ഇതോടെ സൗകര്യമൊരുങ്ങും. സുല്‍ത്താനേറ്റിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രം കൂടിയായ മുസന്ദമിലേക്ക് അയല്‍ രാഷ്ട്രത്തില്‍നിന്നും കൂടുതല്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ കര അതിര്‍ത്തി മാര്‍ഗം തുറക്കുന്നത്. ഇരു രാജ്യങ്ങളിലെയും പൗരന്മാരുടെയും താമസക്കാരുടെയും യാത്ര സുഗമമാക്കുന്നതിനും പുതിയ കരാതിര്‍ത്തി സഹായകമാകും. ഒമാനില്‍ നിന്നും വേറിട്ട് യുഎഇ അതിര്‍ത്തി പങ്കിടുന്ന ഗവര്‍ണറേറ്റാണ് മുസന്ദം.