
അബുദാബി പൊന്നാനി മണ്ഡലം ഗള്ഫ് ചന്ദ്രിക പ്രചാരണ കാമ്പയിന് പ്രൗഢ തുടക്കം
അബുദാബി : വെള്ളത്തിന്റെയും വൈദ്യുതിയുടെയും താരിഫ് വര്ധിച്ചുവെന്ന പ്രചാരണം അടിസ്ഥാന രഹിതമാമെന്ന് യുഎഇ ഊര്ജ,ഇന്ഫ്രാസ്ട്രക്ചര് മന്ത്രാലയത്തിലെ പ്രൊഡക്ടിവിറ്റി ആന്റ് ഡിമാന്റ് മാനേജ്മെന്റ് ഡയരക്ടര് മൗസ അല് നെയ്മി പറഞ്ഞു. ജല-ഊര്ജ ഉപഭോഗം ലാഭിക്കാന് നിരക്കുകള് വര്ധിപ്പിക്കേണ്ട ആവശ്യം നിലവിലില്ലെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മൂന്ന് വര്ഷമായി വളരെയധികം ഊര്ജ ലാഭം നേടിയതിനാല് താരിഫ് വര്ധിപ്പിക്കുന്നത് പോലുള്ള കടുത്ത നടപടികളിലേക്ക് കടക്കേണ്ട ആവശ്യകതയില്ല.
‘നാഷണല് ഡിമാന്ഡ് സൈഡ് മാനേജ്മെന്റ്’ നടപ്പിലാക്കിയ ശേഷം, ഏകദേശം 11.2 ദശലക്ഷം ടണ് കാര്ബണ് ഡൈ ഓക്സൈഡ് കുറയ്ക്കാന് സാധിച്ചു. അതിനര്ത്ഥം ഡിപ്പാര്ട്ട്മെന്റ് ശരിയായ പാതയിലാണ് പോകുന്നത് എന്നതാണ്. കെട്ടിടങ്ങളുടെയും ഉപകരണങ്ങളുടെയും പുനര്നിര്മാണം കുറവിന് കാരണമായിട്ടുണ്ടെന്നും മന്ത്രാലയം ഇക്കാര്യത്തില് കൂടുതല് ശ്രദ്ധ പതിപ്പിക്കുമെന്നും യുഎഇ റോഡുകളിലെ മൊത്തം വാഹനങ്ങളുടെ 50 ശതമാനവും ഇലക്ട്രിക് വാഹനങ്ങള് ആണെന്ന് ഉറപ്പുവരുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇത്തിഹാദ് വാട്ടര് ആന്ഡ് ഇലക്ട്രിസിറ്റിയുടെ പ്രധാന ഊര്ജ-ജല സംരക്ഷണ പദ്ധതികളുടെ അനാച്ഛാദനത്തോടനുബന്ധിച്ച് നടന്ന വേള്ഡ് ഫ്യൂച്ചര് എനര്ജി ഉച്ചകോടിയില് സംസാരിക്കുകയായിരുന്നു അല് നെയ്മി.