അബ്ദുല്ല ബിന് സായിദിന് സൈപ്രസില് ഊഷ്മള സ്വീകരണം
ദുബൈ : രാജ്യത്തിന്റെ സംരക്ഷണത്തില് യുഎഇ സായുധ സേന സുപ്രധാന പങ്കുവഹിക്കുന്നുവെന്ന് ഉപപ്രധാനമന്ത്രിയും ദുബൈ കിരീടാവകാശിയുമായ ശൈഖ് ഹംദാന് ബിന് മുഹമ്മദ് ബിന് റാഷിദ് അല് മക്തൂം പറഞ്ഞു. അബുദാബിയിലെ സായിദ് മിലിട്ടറി സിറ്റി സന്ദര്ശിച്ച് നൂതന പ്രതിരോധ സംവിധാനങ്ങളും ഉപകരണങ്ങളും പരിശോധിച്ച ശേഷം സംസാരിക്കുകയായിരുന്നു പ്രതിരോധ മന്ത്രി കൂടിയായ ശൈഖ് ഹംദാന്. രാജ്യത്തിന്റെ നേട്ടങ്ങള്ക്കും പുരോഗതിക്കും ഒരു സംരക്ഷണ കവചമായി സായുധ സേന വര്ത്തിക്കുന്നു.
യുഎഇക്ക് വളര്ച്ചയുടെയു വികസനത്തിന്റെയും പുരോഗതിയുടെയും പാതയൊരുക്കുന്ന സായുധ സേനയെ ശൈഖ് ഹംദാന് അഭിനന്ദിച്ചു. യുഎഇ പ്രസിഡന്റും സായുധ സേനയുടെ സുപ്രീം കമാന്ഡറുമായ ശൈഖ് മുഹമ്മദ് ബിന് സായിദ് അല് നഹ്യാന്റെ നേതൃത്വത്തിലും വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന് റാഷിദ് അല് മക്തൂമിന്റെ അചഞ്ചലമായ പിന്തുണയോടെയും യുഎഇ എക്കാലത്തെയും മികച്ച അഭിവൃദ്ധിയിലേക്ക് മുന്നേറ്റം തുടരുകയാണ്. വിവിധ ആയുധങ്ങളുടെ സാങ്കേതിക സവിശേഷതകളെ കുറിച്ചും സൈനിക ഉദ്യോഗസ്ഥരുടെ തീവ്രമായ പരിശീലനത്തെ കുറിച്ചും പുതിയ സാങ്കേതിക വിദ്യകള് ഉപയോഗിക്കുന്നതില് സൈന്യത്തെ പ്രാപ്തരാക്കുന്നതിനെ കുറിച്ചും സന്നിഗ്ധ ഘട്ടങ്ങളിലെ തയാറെടുപ്പിനെ കുറിച്ചും അദ്ദേഹത്തിന് സൈനിക മേധാവി വിശദീകരിച്ചു കൊടുത്തു.
ശക്തമായ സൈനിക വൈദഗ്ധ്യത്തിനുള്ള കഠിനമായ പരിശീലന രീതികളുടെ പ്രാധാന്യം ശൈഖ് ഹംദാന് ഊന്നിപ്പറഞ്ഞു.
മേജര് ജനറല് സ്റ്റാഫ് പൈലറ്റ് ശൈഖ് സയീദ് ബിന് ഹംദാന് അല് നഹ്യാന്,നേവല് ഫോഴ്സ് കമാന്ഡര് പ്രതിരോധ മന്ത്രാലയം അണ്ടര് സെക്രട്ടറി മതര് സലേം അല് ദഹേരി,നാവിക സേനയുടെ ഡെപ്യൂട്ടി കമാന്ഡര് മേജര് ജനറല് അബ്ദുല്ല ഫറജ് മസൂദ് അല് മെഹൈര്ബി എന്നീ മൂന്ന് മുതിര്ന്ന സൈനിക ഉദ്യോഗസ്ഥരെ ശൈഖ് ഹംദാന് ആദരിച്ചു.