
മലയാളത്തിലെ പ്രമുഖ എഴുത്തുകാരെവളര്ത്തിയെടുത്തത് ചന്ദ്രിക:ഷാജഹാന് മാടമ്പാട്ട്
ബ്രിട്ടീഷ് സാമ്രജ്യത്വ അടിമത്വത്തില്‍ നിന്നും ഇന്ത്യയെ മോചിപ്പിച്ച മഹാത്മാവ് മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയുടെ ജന്മദിനമായ ഒക്ടോബര്‍ 2 ഇന്ത്യയില്‍ ഗാന്ധി ജയന്തി ആയി ആഘോഷിക്കുമ്പോള്‍ ഗാന്ധിയന്‍ ആശയത്തോടുള്ള ബഹുമാനാര്‍ത്ഥം ഐക്യരാഷ്ട്രസഭ ഗാന്ധി ജയന്തിയായ ഒക്ടോബര്‍ രണ്ട് അന്താരാഷ്ട്ര അഹിംസാ ദിനമായി ആചരിക്കുന്നു. സ്വാതന്ത്ര്യ സമര നായകന്,വിദ്യാഭ്യാസ വിചക്ഷണന്‍,പത്രപ്രവര്ത്തകന്,എഴുത്തുകാരന്,അഭിഭാഷകന്,ജനനേതാവ്,രാഷ്ട്രീയ നായകന്, സംഘാടകന്‍,കൃഷിക്കാരന്, നെയ്ത്തുകാരന് സര്‍വോപരി സത്യാഗ്രഹത്തിന്റെ ഉപജ്ഞാതാവ് തുടങ്ങിയ നിലകളിലെല്ലാം മഹാ മാതൃകയായ ഗാന്ധിജി ഭാരതത്തിന്റെ സ്വാതന്ത്രത്തിനു വേണ്ടി മാത്രമായിരുന്നില്ല മറിച്ച് ഒരായുഷ്കാലം മുഴുവനും ലോകമാകെയുള്ള സമാധാനതിനു വേണ്ടിയായിരുന്നു നില കൊണ്ടിരുന്നത്. അതുകൊണ്ട് തന്നെ ഗാന്ധിജിയുടെ ദര്‍ശനങ്ങള്‍ക്ക് ആഗോള തലത്തില്‍ അന്നും ഇന്നും വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്. അമേരിക്കയടക്കമുള്ള ഒട്ടേറെ രാജ്യങ്ങളില്‍ ഗാന്ധി പ്രതിമകളും ഗാന്ധിജിയെ കുറിച്ചുള്ള പഠന കേന്ദ്രങ്ങളും ഉണ്ട്.
സമാധാനത്തിലും സൗഹാര്‍ദത്തിലും അധിഷ്ഠിതമായൊരു ലോക സങ്കല്പം എക്കാലത്തും സ്വപ്നമായി അവശേഷിക്കുന്നൊരു യാഥാര്‍ഥ്യമാണ്. അനീതിയും അധിനിവേശങ്ങളും ആക്രമണങ്ങളും പ്രതിരോധങ്ങളും ചേര്‍ത്തെഴുതാത്ത അശാന്തമായ ചരിത്ര രചനയിലൂടെയല്ലാതെ എന്തെങ്കിലുമൊരു കാലഘട്ടത്തെ ചൂണ്ടിക്കാണിക്കുക അസാധ്യവുമാണ്. എങ്കിലും കരാളമായ കാലഘട്ടങ്ങളിലും അത്ഭുതകരമായ ശാന്തത പടര്‍ത്തി,വിശ്വമാനവികതയുടെ ഉള്ളിടങ്ങളില്‍ വെളിച്ചം വിതറിയ പല അത്ഭുത സംഭവങ്ങള്‍ക്കും കാലം പലപ്പോഴും സാക്ഷ്യം വഹിച്ചിട്ടുണ്ട് . അതിര്‍ത്തികള്‍ ഭേദിച്ച് ലോകമനഃസാക്ഷിയെ സ്വാധീനിക്കുംവിധം മഹാ ദര്‍ശനങ്ങളുമായി കടന്നു വന്ന ചില അസാധാരണ വ്യക്തിത്വങ്ങളുടെ നേതൃത്വത്തിലായിരുന്നു അത്. അത്തരത്തില്‍ ലോക നന്മയുടെ വെളിച്ചമായി ഭാരതത്തില്‍ ഉദിച്ചുയര്‍ന്ന വെള്ളിനക്ഷത്രമായിരുന്നു മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയെന്ന ഇന്ത്യയുടെ രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധി. അതുകൊണ്ട് തന്നെയാണ് ഐക്യരാഷ്ട്രസഭ ഗാന്ധിജിയുടെ ജന്മദിനം ലോക അഹിംസ ദിനമായി ആചരിക്കുന്നതും.
ത്യാഗവും ഏറ്റവും കഠിനമായ പ്രതിസന്ധിഘട്ടങ്ങളിലും സത്യം,അഹിംസ എന്നീ മൂല്യങ്ങളില്‍ അടിയുറച്ചു പ്രവര്‍ത്തിക്കുവാനും അത് ജീവിതചര്യയാക്കാനും തന്റെ ജനതയെ പഠിപ്പിച്ച മഹാത്മജി ഉപവാസം അഥവാ നിരാഹാരം ആത്മശുദ്ധീകരണത്തിനും പ്രതിഷേധത്തിനുമുള്ള ഉപാധിയാക്കി മാറ്റി. ഹിംസിക്കാതിരിക്കുന്നതാണ് അഹിംസ എന്നാണ് സാധാരണ അര്‍ത്ഥമാക്കുന്നത്. എന്നാല്‍ ഗാന്ധിയന്‍ ചിന്തയില്‍ അഹിംസ എന്നതിന് പരമമായ സ്നേഹം എന്നും അര്‍ത്ഥമുണ്ട്.
സ്വന്തം ശത്രുവിനോട് പോലും ക്ഷമിക്കുന്ന അവസ്ഥയാണ് അഹിംസ. ഇതാണ് ശാന്ത സുന്ദരമായ ഭാരതത്തിന്റെ നിര്‍മ്മിതിക്ക് ഇന്ന് ഏറ്റവും കൂടുതല്‍ ആവശ്യമായിട്ടുള്ളത്. മറ്റൊരാളെ കൊല്ലാതിരിക്കാന്‍ സ്വയം മരിക്കാന്‍ തയ്യാറാകുന്ന മനഃസ്ഥിതിയാണ് ഗാന്ധിയന്‍ ചിന്തയില്‍ അഹിംസ. ക്ഷമയാണ് അതിന്റെ അടിത്തറ . ലോകം അന്നോളം ദര്‍ശിച്ചിട്ടില്ലാത്ത ഒരു പോരാട്ട രീതിയായിരുന്നു അത്. സ്നേഹമായിരുന്നു അവരുടെ മുദ്രാവാക്യം. പ്രാര്ത്ഥനയായിയിരുന്നു അവരുടെ ആയുധം. സ്വാതന്ത്ര്യ സമര പ്രസ്ഥാനങ്ങള്ക്കുണ്ടായിരുന്ന പോല്‍ സുശക്തവും, സായുധവുമായ സൈനിക വിഭാഗങ്ങള്‍ ഒന്നും തന്നെ ഇല്ലാതെ, നിരായുധരും സാധാരണകാരുമായ ദരിദ്ര ജനവിഭാഗങ്ങളെ നയിച്ചുകൊണ്ട് ലോകത്ത് മറ്റേതൊരു ശക്തിക്കും സാധിക്കാത്ത വിധം അദ്ദേഹം നേടിയെടുത്ത വിസ്മയകരമായ വിജയങ്ങള്‍ക്കെല്ലാം അടിത്തറ മഹത്തായ ഈ ദര്‍ശനങ്ങള്‍ ആയിരുന്നു. വിദേശ രാജ്യങ്ങളില്‍ മഹാത്മജിയുടെ മാനുഷിക മൂല്യങ്ങള്‍ക്ക് പ്രാധാന്യം കല്‍പ്പിക്കുന്ന പ്രധാന രാജ്യങ്ങളില്‍ മുന്‍ നിരയിലാണ് യുഎഇ. മൂന്നു പതിറ്റാണ്ടുകളായി തുടരുന്ന പ്രവാസജീവിതത്തിലൂടെ ആ നാട്ടിന്റെ നന്മയെ ആവോളം അനുഭവിച്ചറിഞ്ഞോരാളാണ് ഈ ലേഖകന്‍. ഇന്ത്യന്‍ ജനസമൂഹം ഏറ്റവും കൂടുതല്‍ തൊഴിലിടങ്ങള്‍ കണ്ടെത്തിയ ഏഴു പ്രവിശ്യകള്‍ ചേര്‍ന്ന ഐക്യ എമിരേറ്റ്സ് ആയ യുഎഇ കെട്ടിപ്പടുത്ത മഹനായ ഭരണാധികാരി ശൈഖ് സായിദ് സുല്‍ത്താന്‍ അല്‍ നഹിയാന്‍ ലോക ചരിത്രത്തില്‍ മാനവികതയുടെയും ദീര്‍ഘദര്‍ശനത്തിന്റെയും പ്രോജ്വലമായ മാതൃകയാണ്
ഇന്ത്യക്കാരുള്‍പ്പെടെ ആ രാജ്യത്തേക്ക് എത്തിച്ചേര്ന്നവരെയെല്ലാം തങ്ങളുടെ അതിഥികളായി ആദരവോടെ കാണുന്ന, ഏറെ സ്നേഹിക്കുകയും, ബഹുമാനിക്കുകയും ചെയ്യുന്ന ഒരു ജനതയെയും ഭരണകൂടെത്തെയും പാകമാക്കിയെടുത്ത അദ്ദേഹം .ഉദാത്തമായ ആതിഥേയത്വത്തിന്റെയും സഹിഷ്ണുതയുടെയും മഹാപ്രതീകമായി ചരിത്രത്തില്‍ ശാശ്വത പ്രതിഷ്ഠ നേടി. യുഎഇ ഭരണകൂടങ്ങളില്‍ നിന്നും പതിറ്റാണ്ടുകളായി ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള വിദേശികള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത് മികച്ച ജീവിത സൗകര്യങ്ങളും വരുമാന മാര്‍ഗങ്ങളും മാത്രമല്ല,ദേശമോ ഭാഷയോ മതമോ അതിരു തീര്‍ക്കാതെ അവരുടെ സംസ്കാരങ്ങളെയും വിശ്വാസാചാരങ്ങളെയും കാത്തുസൂക്ഷിക്കാനും പരി പോഷിപ്പിക്കുവാനുള്ള സൗകര്യങ്ങളും പ്രോത്സാഹനങ്ങളും കൂടിയാണ്. ഇസ്്ലാമിന്റെ മഹത്തായ ആശയാദര്‍ശങ്ങള്‍ മുറുകെ പിടിച്ചു മുന്നോട്ട് പോകുമ്പോഴും എല്ലാ മതവിശ്വാസങ്ങളോടും സര്‍വ ആദരവും സഹിഷ്ണുതയും വച്ചുപുലര്‍ത്തിപ്പോന്ന ഭരണാധികാരികളുടെയും ആ നാട്ടിലെ ജനങ്ങളുടെയും സമാനതകളില്ലാത്ത പാരമ്പര്യമാണ് യുഎഇയുടെ മുഖമുദ്ര തന്നെ. വിവിധ മത വിശ്വാസികളുടെ ആചാരങ്ങള്‍ക്കും ആരാധനയ്ക്കും പൂര്‍ണ സ്വാതന്ത്ര്യം കല്‍പ്പിക്കുന്ന യുഎഇ അതിനുള്ള സര്‍വ വിധ സൗകര്യങ്ങലും ചെയ്തു കൊടുത്തിട്ടുണ്ട്. ക്രിസ്ത്യന്‍ ചര്‍ച്ചുകള്‍ക്ക് പുറമേ അടുത്ത കാലത്തായി തുറന്നുകൊടുക്കുകയും ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്ത ബാപ്സ് ഹിന്ദു മന്ദിരവും അതിന്റെ പ്രത്യക്ഷോദാഹരണങ്ങളാണ്.
ഹിന്ദുക്കളും മുസ്്ലിംകളും ക്രിസ്ത്യാനികളും പരസ്പരം ഖുര്‍ആനും ഗീതയും ബൈബിളും വായിച്ചു പഠിക്കണമെന്നു പറഞ്ഞ മഹാത്മജി എല്ലാ മതങ്ങളുടെയും അന്തഃസത്ത സ്നേഹവും കാരുണ്യവും സമാധാനവുമാണെന്ന് നിരന്തരം ഉണര്‍ത്തുകയുണ്ടായി. ഗാന്ധിജിയുടെ ഈ ജീവിത പാഠങ്ങള്‍ തന്നെയാണ് മേില്പറഞ്ഞ കാര്യങ്ങളിപ്പോടെ യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റെ മഹാന്മാരായ ഭരണാധികാരികളുടെ കാലാകാലങ്ങളായി പിന്തുടരുന്ന മാനവികതയിലും സഹിഷ്ണുതയിലും പ്രകടമാകുന്നത്. സഹോദര്യത്തിലധിഷ്ഠിതമായ ഗാന്ധിയന്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഗാന്ധി സാഹിത്യ വേദി അബുദാബിയുടെ നേതൃത്വത്തില്‍ പതിറ്റാണ്ടുകളായി ഗാന്ധി സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള വിവിധ പരിപാടികള്‍ക്ക് നേതൃത്വം നനല്‍കാന്‍ സാധിച്ച ധാരാളം അനുഭവങ്ങള്‍ ഈ ലേഖകന്‍ പങ്കുവെക്കാനുണ്ട്. യുഎ ഇയിലെ ഇന്ത്യന്‍ എംബസിയില്‍ പയ്യന്നൂരില്‍ നിന്നും നിര്‍മ്മിച്ച് കൊണ്ടുവന്ന ചര്‍ക്കയും നൂലും സ്ഥാപിക്കാനും അബുദാബി-ഇന്ത്യ സോഷ്യല്‍ സെന്ററില്‍ ഗാന്ധി പ്രതിമ സ്ഥാപിക്കാനും സാധിച്ചു. അതില്‍ ഏറ്റവും സന്തോഷത്തോടു കൂടി പങ്കുവെക്കാനുള്ളത് യുഎഇയിലെ ആദ്യ ഗാന്ധിപ്രതിമ തലസ്ഥാനമായ അബുദാബിയില്‍ സ്ഥാപിക്കാന്‍ മുന്‍കൈയെടുത്തതാണ്. ചരിത്രത്തില്‍ ഇടംനേടാനായതിന്റെ അനല്പമായ ചാരിതാര്ത്ഥ്യത്തെകുറിച്ച് തന്നെയാണ് അഭിമാനം ഏറെയുള്ളത്. 2018 ഫെബ്രുവരി ഒന്നിനാണ് ഗള്‍ഫ് ഇന്ത്യ സോഷ്യല്‍ & കള്‍ച്ചറല്‍ സെന്ററിന്റെ പ്രവേശന കവാടത്തില്‍ സാമൂഹ്യ,സാംസ്കാരിക,വ്യാവസായിക മേഖലയിലുള്ള നൂറുകണക്കിനാളുകളുടെ സാന്നിധ്യത്തില്‍ ഗാന്ധിപ്രതിമ അനാച്ഛാദനംചെയ്തത്.
സാധാരണക്കാരും പ്രശസ്തരുമായ ധാരാളം പേരുടെ സന്തര്‍ശക ഇടമായി ഇന്ന് സോഷ്യല്‍ സെന്ററിലെ ഗാന്ധിപ്രതിമ മാറിയിരിക്കുന്നു. അതുവഴി ഗാന്ധിയന്‍ ചിന്തകള്‍ പ്രസരിക്കുന്നത് ഏറെ സന്തോഷകരമായ കാര്യാമാണ്. അസഹിഷ്ണുതയും കാലുഷ്യങ്ങളും ഏറിവരുന്ന കെട്ട കാലത്ത് ഐക്യത്തിന്റെ അവധൂതനായ ഗാന്ധിയുടെ ഓര്‍മ്മകളുടെ അടയാളങ്ങളായി ഗാന്ധി പ്രതിമ തല ഉയര്‍ത്തി നില്ക്കുന്നു. ഗാന്ധിപ്രതിമയ്ക്ക് പിന്നാലെ പയ്യന്നൂര്‍ ഖാദി സെന്ററിന്റെ തിരുമുറ്റത്തു വച്ച് കൈമാറ്റം ചെയ്യപ്പെട്ടതും സ്വാതന്ത്ര്യ സമരത്തിന്റെ പ്രതീകങ്ങളില്‍ ഒന്നായി മഹാത്മാഗാന്ധി ഭാരതീയ ജനതയ്ക്കു സമ്മാനിച്ച ചര്‍ക്കയും നൂലും അബുദാബി ഇന്ത്യന്‍ സ്ഥാനപതി കാര്യാലയത്തിന്റെ കവാടത്തില്‍ തന്നെ സ്ഥാപിക്കാന്‍ അനുമതി നേടിയെടുക്കുകയും അവിടെ സ്ഥാപിക്കാന്‍ സാധിച്ചതും ഈ ലേഖകനെ സംബന്ധിച്ചിടത്തോളം മറ്റൊരു ബഹുമതിയായി കാണുകയാണ്.
ഇന്ത്യന്‍ സ്ഥാനപതി കാര്യാലയം സന്ദര്‍ശിക്കുന്ന വിവിധ രാഷ്ട്രങ്ങളുടെ സ്ഥാനപതിമാരും പ്രതിനിധികളും ഗാന്ധിയന്‍ ചര്‍ക്കയും നൂലും കൗതുകത്തോടെ നോക്കിക്കണ്ടും, ചോദിച്ചു മനസിലാക്കിയും മാത്രമേ സന്ദര്ശകമുറിയിലേയ്ക്കു പ്രവേശിക്കാറുള്ളൂ. നവ തലമുറകള്‍ക്ക് ഉള്‍പ്പെടെ ഇത്തരത്തില്‍ ഗാന്ധി സന്ദേശങ്ങള്‍ കൈമാറുന്ന ചടങ്ങുകളില്‍ ഒരിക്കല്‍ സഹിഷ്ണുതാ വാരത്തോടനുബന്ധിച്ച് ഈ ചര്‍ക്കയും നൂലും മഹാത്മാഗാന്ധിയുടെ ഛായാപടവും ഖദര്‍ ഷാളുകളും നാല്പതോളം രാഷ്ട്രങ്ങള്‍ പങ്കെടുത്ത വേദിയില്‍ പൗരാണിക ഇന്ത്യന്‍ പ്രതീകങ്ങളായി പ്രദര്‍ശിപ്പിച്ചപ്പോള്‍ അന്നത്തെ യുഎഇ വിദേശകാര്യ വകുപ്പു മന്ത്രി ഹിസ് ഹൈനസ് ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹിയാന്‍ ‘നമ്മുടെ ഗാന്ധി’ എന്നുപറഞ്ഞ്, ആഹഌദം പങ്കുവയ്ക്കുകയും, ചര്‍ക്കയില്‍ നൂല്നൂറ്റുനോക്കാന് സന്നദ്ധനായതും വന്‍ വാര്‍ത്താ പ്രാധാന്യം പിടിച്ചുപറ്റിയിരുന്നു.
യുഎഇ സഹിഷ്ണുതാ വകുപ്പ് മന്ത്രി ഒരു പരിപാടിയില്‍ പങ്കെടുക്കവേ പറഞ്ഞത്, മഹാത്മാഗാന്ധിയും ശൈഖ് സായിദും ഒരേവഴികളിലൂടെ സഞ്ചരിച്ച് ജനങ്ങളുടെ ഹൃദയത്തില്‍ സ്ഥിരപ്രതിഷ്ഠ നേടിയവരായിരുന്നു എന്നാണ്. ലോകത്ത് ആദ്യമായി സഹിഷ്ണതയുമായി ബന്ധപ്പെട്ട് ഒരു പ്രത്യേക വകുപ്പ് സൃഷ്ടിച്ച ഐക്യരാഷ്ട്രം കൂടിയാണ് യുഎഇ. എന്ന പ്രാധാന്യവും എടുത്ത് പറയേണ്ടതുണ്ട്. ഇന്ത്യന്‍ സംസ്കാരത്തിന്റെ നാരായവേരുകളായ മാനവികത,നന്മ,സാഹോദര്യം,സ്നേഹം, രുണ,സഹിഷ്ണുത,സ്വയം പര്യാപ്തത എന്നീ ഗാന്ധി പ്രബോധനങ്ങളാണ് ഇത്തരം പ്രവര്‍ത്തങ്ങളിലൂടെ തലമുറയിലേക്കു പകരാന്‍ ഗാന്ധി സാഹിത്യ വേദി പരിശ്രമിക്കുന്നത് .
ആ ലക്ഷ്യപ്രാപതി സാധ്യമായിടത്തൊക്കെ നടപ്പാക്കാന്‍ ഇതിനകം ഒരുപരിധിവരെ സാധിച്ചിട്ടുണ്ട് എന്നാണ് വിശ്വാസവും. വ്യക്തിപരമായി ഇത്തരം കാര്യങ്ങളില്‍ ഭഗവാക്കാകാന്‍ സാധിച്ചത് ഭാഗ്യമായും കരുതുകയാണ്. യുഎഇ മേഖലയില്‍ എത്രമാത്രം ആദരവോടെയാണ് ഗാന്ധിയന്‍ പൈതൃകത്തെ വിലമതിക്കുന്നത് എന്നയാഥാര്‍ത്ഥ്യം നമ്മള് കണ്ടുകൊണ്ടേയിരിക്കുന്നന്നതിന്റെ മറ്റൊരു ഉദാഹരണമാണ് ഗാന്ധിജിയുടെ നൂറ്റി അന്‍പതാം ജന്മവാര്‍ഷികത്തോട് അനുബന്ധിച്ച് എമിറേറ്റ്സ് പോസ്റ്റ് യുഎഎ യില്‍ ഗാന്ധി സ്മാരക സ്റ്റാമ്പുകള്‍ പുറത്തിറക്കിയത്. വളരെയേറെ സന്തോഷത്തോടെയാണ് ഇന്ത്യന്‍ പ്രവാസി സമൂഹം ഈ വാര്‍ത്തയെ വരവേറ്റത്. ഇക്കഴിഞ്ഞ സഹിഷ്ണുത വര്‍ഷത്തില്‍ ലോകത്തിലെ ഏറ്റവും ഉയരമുള്ള മനുഷ്യ നിര്‍മ്മിതിയായ ദുബൈയില്‍ സ്ഥിതി ചെയ്യുന്ന ബുര്‍ജ് ഖലീഫ കെട്ടിടത്തിന് മഹാത്മജിയുടെ ലേസര്‍ ചിത്രം ആലേഖനം ചെയ്ത യുഎഇ അഹിംസയുടെ പ്രവാചകനോടുള്ള ആദരവ് പ്രകടമാക്കിയിരുന്നു. സഹിഷ്ണുതയ്ക്കും സാഹോദര്യത്തിനും വിശ്വ മാനവികതയ്ക്ക് തന്നെയും ഈ രാജ്യം ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ മാതൃക തീര്‍ക്കുകയാണ്.
ലോക ചരിത്രത്തില്‍ ഇന്ത്യയുടെ ഏറ്റവും സ്വാധീന ശക്തിയുള്ള നേതാവിനോടുള്ള ആദര സൂചകമായാണ് യുഎഇ യില്‍ ഗാന്ധിജിയുടെ സ്റ്റാമ്പുകള്‍ പുറത്തിറക്കാന്‍ തീരുമാനിച്ചതെന്നും അഹിംസ പ്രസ്ഥാനത്തിലൂടെ ഇന്ത്യയെ സ്വാതന്ത്ര്യത്തിലേക്കും വികാസത്തിലേക്കും നയിക്കുന്നതില്‍ അതി പ്രാധാന്യമുള്ള പങ്കാണ് മഹാത്മജി നിര്‍വഹിച്ചിട്ടുള്ളതെന്നും യുഎഇയുടെ ഔദേ്യാഗിക വാര്‍ത്ത വാര്‍ത്ത ഏജന്‍സിയായ വാം റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. ഇന്ത്യയിലെ ജനങ്ങളെ മതമോ വംശമോ പരിഗണിക്കാതെ ഒന്നാക്കി ഏകോപിപ്പിക്കുന്നതില്‍ അനിതര സാധാരണമായ പ്രയത്നങ്ങളാണ് മഹാത്മജി നിര്‍വഹിച്ചിട്ടുള്ളതെന്നും വാം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. തന്റെ ജീവിതത്തില്‍ ഉടനീളം ഗാന്ധിജി ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങളുടെ ആഘോഷമായാണ് ഗാന്ധി ജയന്തി ദിനത്തില്‍ ആറായിരം സ്റ്റാമ്പുകള്‍ ആദര സൂചകമായി പുറത്തിറക്കുന്നതെന്ന് എമിരേറ്റ്സ് ഗ്രൂപ്പ് സി ഇ ഒ അബ്ദുല്ല അല്‍ അഷ്റം പറയുകയുണ്ടായി.
വിശ്വമഹാപ്രതിഭകളായ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനും എബ്രഹാം ലിങ്കണും മാര്ട്ടിന് ലൂതര്‍ കിങ്ങും നെല്‍സണ്‍ മണ്ടേലയുമൊക്കെ ഗാന്ധിയന്‍ സങ്കല്പങ്ങള് കൊണ്ട് ലോകത്തെ ചിന്തിപ്പിച്ചവരുടെ നിരയില്‍ ഇടംപിടിക്കുമ്പോള്‍ യുഎഇയെ പോലുള്ള നിരവധി രാജ്യങ്ങള്‍ മഹാത്മാ ഗാന്ധിയുടെ മഹിത സ്മരണകള്‍ക്ക് കാലങ്ങളായി വജ്രകാന്തി പകരുമ്പോള്‍ അഹിംസയിലൂടെ ഭാരതത്തിന് സ്വാതന്ത്ര്യം നേടിത്തന്നതിന്റെ പ്രതിഫലമായി രക്തസാക്ഷിത്വം വരിച്ച മഹാത്മാവിനെ നമ്മുടെ പുതുതലമുറ അറിയാതെ പോകുന്നതാണ് നമ്മുടെ വലിയ വേദന.
ഗിരിശൃംഖങ്ങളോളം പഴക്കമുള്ള സത്യവും അഹിംസയുമല്ലാതെ ഈ ലോകത്തിനു നല്കാന് പുതിയതായി തന്റെ കയ്യില്‍ മറ്റൊന്നുമില്ലെന്ന് ലോകത്തോട് വിളിച്ച പറഞ്ഞ ഇന്ത്യയുടെ മഹാ പുത്രന്റെ പവിത്രമായ ജീവിത വിശുദ്ധിയെ അനുധാവനം ചെയ്താണ് ഭാരതത്തില്‍ നാനാത്വത്തില്‍ ഏകത്വമെന്ന മഹാത്മജിയുടെ മതേതര ജനാതിപത്യ ഭാരതം നിര്‍മ്മിതമായത്. വൈവിധ്യ മനോഹരമായ ഭാരതീയ സംസ്കാരങ്ങളെയെല്ലാം ഒറ്റ നൂലില്‍ കോര്‍ത്തു കെട്ടി ലോകത്തിന്റെ വിരിമാറില്‍ സാഹോദര്യ ഐക്യത്തിന്റെ ഹാരം അണിയിച്ച ഗാന്ധിജിയുടെ ദര്‍ശനങ്ങളും ജീവിതവും പ്രചാരണ ആയുധമാക്കി വര്‍ധിതമായിക്കൊണ്ടിരിക്കുന്ന വിഭാഗീയതകള്‍ക്കും അസഹിഷ്ണുതകള്‍ക്കുമെതിരെ പോരാടാന്‍ നമ്മളോരോരുത്തരും മുന്നിട്ടിറങ്ങേണ്ടതിന്റെ പ്രാധാന്യം ഏറിവരികയാണ്. സമാധാന സമ്പൂര്‍ണമായൊരു ലോകത്തിനായി ഗാന്ധിജി വിഭാവനം ചെയ്ത ആദര്‍ശ ചിന്തകളാണ് മനുഷ്യ സമൂഹത്തിന്റെ നില നില്‍പ്പിന്റെ ആവശ്യകതെയെന്ന ഉറച്ച ബോധ്യപ്പെടുത്തലുകളുമായി നമുക്ക് ചുറ്റിലുമുള്ളവരിലേക്ക് നമ്മള് അതിനെ ചൂണ്ടി കാണിക്കണം. അതിനായി ആ സ്നേഹപ്രപഞ്ചം നമ്മളാദ്യം സ്വയം കണ്ണ് തുറന്നു കാണണം. ഗാന്ധിയന്‍ തത്വങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തി മുന്നോട്ടു സ്വയം വരിക എന്നതാണ് അതിന്റെ ആദ്യ ചവിട്ടുപടി.
(അബുദാബി ഗാന്ധി സാഹിത്യ വേദി പ്രസിഡന്റാണ് ലേഖകന്‍)