കവിതയുടെ സൗന്ദര്യക്കൂട്ടുമായി ഷാര്‍ജ അറബിക് കാവ്യോത്സവത്തിന് തുടക്കം
ദുബൈ : ദുബൈ എമിറേറ്റില്‍ റസിഡന്‍സി നിയമങ്ങള്‍ കൃത്യമായി പാലിക്കുന്നവരെ ആദരിക്കാനും താമസക്കാരെ അതിലേക്ക് പ്രേരിപ്പിക്കാനും ലക്ഷ്യമിട്ട് ദുബൈ ഗ്ലോബല്‍ വില്ലേജില്‍ പ്രത്യേക പ്ലാറ്റ്ഫോം ആരംഭിച്ചു. ദുബൈ ജനറല്‍ ഡയരക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്റ് ഫോറിനേഴ്സ് അഫയേഴ്സിന്റെ സംരംഭമായ ‘ഐഡിയല്‍ ഫേസ്’ ഇനിഷ്യേറ്റീവിന്റെ ഭാഗമായാണ് താമസക്കാരെ ആദരിക്കാനും റെസിഡന്‍സി നിയമങ്ങള്‍ പാലിക്കാനുമുള്ള പ്രതിജ്ഞ എടുക്കാനും പ്രത്യേക വേദിയൊരുക്കിയത്. ഗ്ലോബല്‍ വില്ലേജിലെ പ്രധാന സ്റ്റേജിന് സമീപമാണ് പ്ലാറ്റ്ഫോം ആരംഭിച്ചിട്ടുള്ളത്. കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ ആരംഭിച്ച പവലിയനില്‍ വൈകിട്ട് 4 മുതല്‍ രാത്രി 11 മണിവരെ സന്ദര്‍ശകരെ സ്വീകരിക്കും.
അവര്‍ക്ക് ഈ പ്ലാറ്റ്ഫോം വഴി പ്രതിജ്ഞ സ്ഥിരീകരിക്കാനും ജിഡിആര്‍എഫ്എയുടെ പ്രശംസാ സര്‍ട്ടിഫിക്കറ്റ് ലഭിക്കാനും ഇന്‍ട്രാക്ടീവ് ക്വിസ്സില്‍ പങ്കെടുക്കാനും കഴിയും. വിജയികള്‍ക്ക് ഡയരക്ടറേറ്റ് സമ്മാനങ്ങള്‍ നല്‍കും. മാത്രമല്ല, കുട്ടികളെ ആകര്‍ഷിക്കാന്‍ ജിഡിആര്‍എഫ്എ യുടെ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളായ സാലമും സലാമയും രംഗത്തുണ്ട്. അവര്‍ക്കൊപ്പം ഫോട്ടോയെടുക്കാനും അവസരം ലഭിക്കും. ദുബൈയിലെ റസിഡന്‍സി നിയമങ്ങളോടുള്ള പ്രതിജ്ഞാബദ്ധത വര്‍ധിപ്പിക്കുന്നതിന് ഇന്ട്രാക്റ്റീവ് അനുഭവങ്ങള്‍ പ്ലാാറ്റ്ഫോം വാഗ്ദാനം ചെയ്യുന്നുവെന്ന് ദുബൈ ജിഡിആര്‍എഫ്എ അറിയിച്ചു. സമൂഹത്തില്‍ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുക എന്ന രാജ്യത്തിന്റെ ദര്‍ശനത്തോട് ഇനീഷ്യേറ്റീവ് ചേര്ന്നുനില്ക്കുന്നു. സുരക്ഷിതമായ സാഹചര്യങ്ങള്‍ കെട്ടിപ്പടുക്കുന്നതിനുള്ള സജീവമായ സംഭാവനയെ വിലമതിക്കുകയാണ് ‘ഐഡിയല്‍ ഫേസ്’ ഇനിഷ്യേറ്റീവെന്ന് ഡയറക്ടറേറ്റ് വിശദീകരിച്ചു. ഈ സംരംഭത്തിലൂടെ പ്രതിജ്ഞകളുടെയും പങ്കാളികളുടെയും എണ്ണം വര്‍ധിക്കുന്നതോടെ സുരക്ഷിതവും സ്ഥിരതയുള്ളതുമായ സമൂഹം കെട്ടിപ്പടുക്കാന്‍ സാധിക്കും. പ്രതിജ്ഞാബദ്ധത എന്നത് ഒരു നിയമപരമായ കടമയല്ല, മറിച്ച് സുരക്ഷിതവും സുസ്ഥിരവുമായ ഭാവി കെട്ടിപ്പടുക്കുന്നതിനുള്ള സജീവമായ സംഭാവനയാണ് ഐഡിയല്‍ ഫേസ് ഉദ്യമം. ഉത്തരവാദിത്തത്തിന്റെ മാതൃക കാട്ടാനും സുരക്ഷിതമായ സമൂഹം കെട്ടിപ്പടുക്കുന്നതിനും എല്ലാ സന്ദര്‍ശകരെയും സ്വാഗതം ചെയ്യുന്നുവെന്ന് ദുബൈ ജിഡിആര്‍എഫ്എ അറിയിച്ചു.