
അബുദാബി പൊന്നാനി മണ്ഡലം ഗള്‍ഫ് ചന്ദ്രിക പ്രചാരണ കാമ്പയിന് പ്രൗഢ തുടക്കം
അബുദാബി: എമിറേറ്റിന്റെ വിവിധ ഭാഗങ്ങളില്‍ സ്വകാര്യ മേഖലയില്‍ പുതിയ 15 നഴ്സറി സ്കൂളുകള്‍ തുടങ്ങാന്‍ അനുമതി. അല്‍ ഐന്‍, അല്‍ ദഫ്ര എന്നിവയുള്‍പ്പെടെ പതിനഞ്ച് പുതിയ സ്വകാര്യ നഴ്സറികള്‍ തുടങ്ങാനാണ് ലൈസന്‍സ് ലഭിച്ചിരിക്കുന്നത്. ആകെ 1,250 കുട്ടികള്‍ക്ക് പഠിക്കാന്‍ അവസരം ലഭിക്കും. ഫീസ് ന്യായവും സുതാര്യവുമാണെന്ന് ഉറപ്പാക്കാന്‍ അബുദാബിയുടെ വിദ്യാഭ്യാസ, വിജ്ഞാന വകുപ്പ് ഓരോ അപേക്ഷയും വിലയിരുത്തിയതായി അബുദാബി മീഡിയ ഓഫീസ് റിപ്പോര്‍ട്ട് ചെയ്തു. വാടക ഉള്‍പ്പെടെയുള്ള പ്രവര്‍ത്തന ചെലവുകള്‍, സ്റ്റാഫ് ചെലവുകള്‍, പുസ്തകങ്ങള്‍ പോലുള്ള സുരക്ഷ, വിദ്യാഭ്യാസ സാമഗ്രികള്‍ എന്നിവയിലെ നിക്ഷേപം എന്നിവ അധികൃതര്‍ പരിശോധിച്ചു. എമിറേറ്റില്‍ 27,791 കുട്ടികള്‍ക്ക് സൗകര്യമുള്ള 225 സ്വകാര്യ നഴ്സറികളുണ്ട്. അബുദാബി ഏര്‍ലി ചൈല്‍ഡ്ഹുഡ് അതോറിറ്റി നഴ്സറിക്കും സ്കൂളിനും അപ്പുറം കൊച്ചുകുട്ടികള്‍ക്കുള്ള സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനായി ഒരു അവലോകനം നടത്തുമെന്ന് പ്രഖ്യാപിച്ചു. ക്യാമ്പുകള്‍, സ്കൂള്‍ സമയത്തിനു ശേഷമുള്ള ക്ലാസുകള്‍, ലൈബ്രറികള്‍, കളിസ്ഥലങ്ങള്‍, യുവാക്കള്‍ക്ക് ഇടമുള്ള കുട്ടികളുടെ മ്യൂസിയങ്ങള്‍, സാംസ്കാരിക കേന്ദ്രങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള പരിപാടികള്‍ ഈ സംവിധാനം പരിശോധിക്കും. എല്ലാ വര്‍ഷവും മാര്‍ച്ച് 15 ന് ഇമാറാത്തി ശിശുദിനത്തോടനുബന്ധിച്ച് ആരംഭിച്ച ഈ സംരംഭം എട്ട് വയസ്സ് വരെയുള്ള കുട്ടികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കും. 18 വയസ്സുവരെയുള്ള കുട്ടികള്‍ക്കുള്ള സേവനങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനായി സിസ്റ്റം വിപുലീകരിക്കാന്‍ പദ്ധതികളുണ്ട്.