ആവേശമായി രാഹുലിൻ്റെ റോഡ് ഷോ
അജ്മാന് : അജ്മാന് അബ്രയില്‍ യാത്രക്കാരുടെ എണ്ണം വര്‍ധിച്ചതായി അജ്മാന് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി അറിയിച്ചു. 2024ന്റെ ആദ്യ പകുതിയില്‍ 3,437 ട്രിപ്പുകളിലായി 29,440 ഉപയോക്താക്കള്‍ മറൈന്‍ ട്രാന്‍സ്പോര്‍ട്ട് സര്‍വീസ് (അബ്ര) പ്രയോജനപ്പെടുത്തിയതായി ഇതുസംബന്ധിച്ച കണക്കുകള്‍ വ്യക്തമാക്കി. പൈതൃക സ്വഭാവമുള്ള ലോജിസ്റ്റിക് സേവനങ്ങളിലൊന്നാണ് മറൈന്‍ ട്രാന്‍സ്പോര്‍ട്ട് സര്‍വീസെന്ന് പബ്ലിക് ട്രാന്‍സ്പോര്‍ട്ട് ആന്‍ഡ് ലൈസന്‍സിംഗ് ഏജന്‍സി സിഇഒ എഞ്ചിനീയര്‍ സമി അലി അല്‍ ജലാഫ് വിശദീകരിച്ചു. അജ്മാന് അബ്രയും പരിസരവും കടലുമായി ബന്ധപ്പെട്ട പുരാതന എമിറാത്തി പൈതൃകത്തെ പ്രതിഫലിപ്പിക്കുന്നതായി ട്രാന്‍സ്പോര്‍ട്ട് വിഭാഗം അറിയിച്ചു. മറൈന്‍ ട്രാന്‍സ്പോര്‍ട്ട് സര്‍വീസ് (അബ്ര) മുഴുവന്‍ ദിവസങ്ങളിലും ലഭ്യമാണ്. അജ്മാനിലെ മത്സ്യ മാര്‍ക്കറ്റിന് സമീപമുള്ള അല്‍ സോറ, അല്‍ റാഷിദിയ സ്റ്റേഷനുകള്‍, അജ്മാന് കോര്‍ണിഷിനടുത്തുള്ള മറീന സ്റ്റേഷന്. (അജ്മാന് മറീന) എന്നീ മൂന്നുസ്റ്റേഷനുകളിലൂടെ ഉപയോക്താക്കള്‍ക്ക് സഞ്ചരിക്കാന്‍ സൗകര്യമുണ്ട്.