
മലയാളത്തിലെ പ്രമുഖ എഴുത്തുകാരെവളര്ത്തിയെടുത്തത് ചന്ദ്രിക:ഷാജഹാന് മാടമ്പാട്ട്
ദുബൈ : വനിതാ ശാക്തീകരണം ലക്ഷ്യമിട്ടുള്ള യുഎഇയുടെ പദ്ധതികള്‍ വിജയം കാണുന്നു. രാജ്യത്തിന്റെ സമസ്ത മേഖലകളിലും സ്ത്രീകള്‍ക്ക് തുല്യ പ്രാധാന്യം ഉറപ്പുവരുത്താന്‍ നയങ്ങളില്‍ തുടര്‍ച്ചയായി മാറ്റങ്ങള്‍ വരുത്തുകയാണ് യുഎഇ. ഇത് വിജയം കാണുന്നതിന്റെ സൂചനകള്‍ കണ്ടുതുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ ദിവസം 18 അംഗങ്ങളടങ്ങുന്ന വനിതാ റെസ്ക്യൂ സംഘത്തെയാണ് യുഎഇ അവതരിപ്പിച്ചത്. ദുരന്തമുഖത്തേക്ക് ധൈര്യസമേതം കടന്നുചെല്ലാന്‍ പ്രാപ്തിയുള്ള വനിതകളെയാണ് പ്രത്യേക കോഴ്സിലൂടെയും ട്രെയിനിങ്ങിലൂടെയും യുഎഇ രംഗത്തിറക്കിയിരിക്കുന്നത്. രാജ്യത്തെ സ്വകാര്യ മേഖലയില്‍ ഉള്‍പ്പെടെയുള്ള എല്ലാ കമ്പനികളിലും ഒരു വനിതാ ഡയരക്ടറെങ്കിലുമുണ്ടാകണമെന്ന് കഴിഞ്ഞ ദിവസം പുതിയ നിയമത്തിലൂടെ ഭരണകൂടം ഉത്തരവിറക്കിയിരുന്നു. സ്വകാര്യ ജോയിന്റെ സ്റ്റോക്ക് കമ്പനികളാണ് ആദ്യഘട്ടിത്തില്‍ വനിതാ പ്രാതിനിധ്യനിയമം നടപ്പാക്കേണ്ടത്. ഭരണതലത്തിലും നിയമ നിര്‍മാണ സഭകളിലുമടക്കം നേരത്തെ തന്നെ വനിതകള്‍ക്ക് വലിയ പ്രാതിനിധ്യമാണ് യുഎഇ നല്‍കിവരുന്നത്.