
വാഹനമോടിക്കുമ്പോള് ശ്രദ്ധ വേണം: കണക്കുകള് ഞെട്ടിക്കുന്നത് പിടിവീണത് 10,174,591 വാഹനങ്ങള്ക്ക്
അബുദാബി: 2025മുതല് ജനിക്കുന്ന കുട്ടികള്ക്ക് ജനറേഷന് ബീറ്റ എന്ന പേര് നല്കി ശാസ്ത്രലോകം. പുതുവര്ഷ പുലരിയില് ജനിക്കുന്ന കുട്ടികളെയാണ് ഈ ഗണത്തിലുള്പ്പെടുക. അതായത് 2025നും 2039നും ഇടയില് ജനിക്കുന്നവരെയാണ് ‘ജനറേഷന് ബീറ്റ’ എന്ന് വിളിക്കുക. കാലാവസ്ഥാ വ്യതിയാനം,എഐ സാങ്കേതികത,പുതിയ വെല്ലുവിളികള് തുടങ്ങിയവയാല് രൂപപ്പെടുന്ന തലമുറയായിരിക്കും ഇക്കൂട്ടര്. നവീകരിക്കപ്പെട്ട ആഗോളവത്കരണത്തില് ഉള്പ്പെട്ടവരായിരിക്കും. ഇതിന് മുമ്പുള്ള തലമുറയെ ജനറേഷന് ആ ല്ഫയില് ഉള്പ്പെട്ടവരായിരുന്നു. 2013നും 2024നും ഇടയില് 21ാം നൂറ്റാണ്ടില് പൂര്ണമായി ജനിച്ചവരായിരുന്നു. ഇവര് ജനനം മുതല് നിര്മിത ബുദ്ധി,ഓട്ടോമേഷന് ഉള്പ്പെടെയുള്ള നൂതന സാങ്കേതികവിദ്യയില് അകപ്പെട്ടവരാണ്.
ഉയര്ന്ന വിദ്യാഭ്യാസവും ടെക്നോളജിയുടെ ഉപയോഗവും ആഗോള പ്രശ്നങ്ങളുമായുള്ള സമ്പര്ക്കവും ഉപയോഗിച്ച് അവര് സര്ഗ്ഗാത്മകതയുടെയും അവബോധത്തിന്റെയും പുതിയ മാനദണ്ഡങ്ങള് രൂപപ്പെടുത്തിവരായിരുന്നു. 1946 മുതലാണ് തലമുറകളുടെ പേരിടല് ആരംഭിച്ചത്. 1946 നും 1964നുമിടയില് ജനിച്ചവരെ ബേബി ബൂമര് എന്നാണ് വിളിച്ചിരുന്നത്. തുടര്ന്ന് 19651980 വരെ ജനറേഷന് എക്സ് ആയിരുന്നു. 19811996 കാലഘട്ടത്തിലുള്ളവരെ മില്ലേനിയന്സ് എന്നും 1997 മുതല് 2012 വരെ ജനറേഷന് ഇസഡ് എന്നും അറിയപ്പെട്ടു. പിന്നീട് ജനറേഷന് ആല്ഫയും കഴിഞ്ഞ് ഇപ്പോള് ജനറേഷന് ബീറ്റയില് എത്തിനില്ക്കുന്നു. ഓരോ തലമുറയും അതിന്റേതായ സ്വഭാവസവിശേഷതകളാല് നിര്വചിക്കപ്പെട്ടിട്ടുണ്ട്. ഭാവിയില് വരാനിരിക്കുന്ന തലമുറയെ, 2040നും 2054നുമിടയിലുള്ള ജനറേഷന് ഗാമ എന്ന് വിളിക്കുമെന്ന് ഓസ്ട്രേലിയന് സാമൂഹിക ഗവേഷകനും ജനസംഖ്യാശാസ്ത്രജ്ഞനുമായ മക്രിന്ഡില് പറയുന്നു. 1928 നും 1945 നും ഇടയില് ജനിച്ചവരെ യുദ്ധാനന്തര വീണ്ടെടുക്കല് കാലഘട്ടത്തില് അവരുടെ പ്രതിരോധശേഷിക്കും സംഭാവനകള്ക്കും അംഗീകാരം ലഭിച്ച ഒരു തലമുറയായി വിലയിരുത്തിയിരുന്നു.
ലോകത്തെ എല്ലായിടത്തും പോലെ 2024 ഡിസംബര് 31 അര്ധരാത്രിക്ക് ശേഷം യുഎഇയിലെ ഡോക്ടര്മാരും മാതാപിതാക്കളും നിരവധി ആശുപത്രികളില് ബീറ്റ കുഞ്ഞുങ്ങളുടെ ആദ്യ ബാച്ചിനെ സ്വാഗതം ചെയ്തു. അബുദാബിയിലെ മൂന്ന് ആശുപത്രികളില് പുലര്ച്ചെ 12.01ന് പെണ്കുഞ്ഞ് പിറന്നതായി റിപ്പോര്ട്ട് ചെയ്തു. ഇമാറാത്തി മാതാപിതാക്കളായ മുഹമ്മദ് സലേം അല്ഖ്സിക്കും സലാമ ഖാമിസ് അബു ഗബൂബിനും ബുര്ജീല് ഹോസ്പിറ്റലില് ബേബി ഘായ മുഹമ്മദ് സലേം അല്ഖ്മിയും ഇന്ത്യന് മാതാപിതാക്കളായ ആന്റോ അലക്സിനും ആശാ തോമസിനും അക്വില മേരി ആന്റോ മെഡിയോര് ഹോസ്പിറ്റലിലും കുഞ്ഞ് അമരിയ ഖെസിയ ഫിലിപ്പിനോ മാതാപിതാക്കള്ക്കും ജനിച്ചു. പുലര്ച്ചെ 12.01 നും 12.02 നും രണ്ട് ബീറ്റ കുഞ്ഞുങ്ങളെ തുംബെ ഹോസ്പിറ്റല് ഫുജൈറയിലും സ്വാഗതം ചെയ്തു.
ആദ്യത്തേത് ഇന്ത്യന് മാതാപിതാക്കളായ പ്രഭ്ജോത് കൗര് ജിന്ദര് സിങ്ങിനും ഹര്വീന്ദര് സിങ്ങിനും ജനിച്ച പെണ്കുഞ്ഞാണ്. പാകിസ്ഥാന് പ്രവാസി സോണിയ ജെയിംസിന്റെ കുഞ്ഞ് ഒരു മിനിറ്റിനുള്ളില് എത്തി. പുലര്ച്ചെ 1.34ന് ഷാര്ജയിലെ മെഡ്കെയര് ഹോസ്പിറ്റലില് ഇന്ത്യന് മാതാപിതാക്കളായ ശ്രീജിത്തിനും രമ്യ അഗസ്തിക്കും പെണ്കുഞ്ഞ് പിറന്നു. ഇന്ത്യന് മാതാപിതാക്കളായ ഷംഫാസ് അബ്ദുല്ലയ്ക്കും അഹ്സന അഷ്റഫ് അബ്ദുള്ളയ്ക്കും ജനിച്ച പെണ്കുഞ്ഞിനെ ദുബൈയിലെ ആസ്റ്റര് ഹോസ്പിറ്റല് അല് ഖുസൈസ് പുലര്ച്ചെ 1.49 ന് സ്വീകരിച്ചു. പുലര്ച്ചെ 2.08ന് റാസല്ഖൈമയിലെ ആര്എകെ ഹോസ്പിറ്റലില് എമിറാത്തി പൗരനായ അഹമ്മദ് മുഹമ്മദിന്റെ മജീദ് ആണ് കുഞ്ഞ് ജനിച്ചു. പുലര്ച്ചെ 3.21ന് ദുബൈയിലെ െ്രെപം ഹോസ്പിറ്റലില് ഇന്ത്യന് ദമ്പതികളായ ജഗദീഷിനും ഗോപിക വേണുഗോപാലിനും പെണ്കുഞ്ഞ് പിറന്നു.
തലമുറകള് ഇങ്ങനെ അറിയപ്പെടും
ബേബി ബൂമേഴ്സ്: സാമ്പത്തിക അഭിവൃദ്ധിയും പരമ്പരാഗത സാമൂഹിക മാനദണ്ഡങ്ങളും അനുഭവിച്ചവര്. ജനറേഷന് എക്സ്: പേഴ്സണല് കമ്പ്യൂട്ടിങ്,ആഗോളവത്കരണം,കുടുംബ സംവിധാനത്തിലെ മാറ്റം എന്നിവക്ക് സാക്ഷ്യം വഹിച്ചു. മില്ലേനിയന്സ്: ദ്രുതഗതിയിലുള്ള സാങ്കേതിക,ഇന്റര്നെറ്റിന്റെ ഉയര്ച്ച,സാമ്പത്തിക വെല്ലുവിളി നേരിടുന്നവര്. ജനറേഷന് ഇസഡ്: സ്മാര്ട്ട്ഫോണുകളും സോഷ്യല് മീഡിയകളും ഉപയോഗിച്ച് വളര്ന്നു. ഡിജിറ്റല് മേഖലയില് സജീവം. ജനറേഷന് ആല്ഫ: പൂര്ണമായും 21ാം നൂറ്റാണ്ടില് ജനിച്ചവര്,ജനനം മുതല് എഐ,ഓട്ടോമേഷന് ഉള്പ്പെടെയുള്ള നൂതന സാങ്കേതികവിദ്യയില് മുഴുകിയവര്.