അല്‍ ഐന്‍ ഈന്തപ്പഴ ഉത്സവം തുടങ്ങി
ഷാര്‍ജ : പുതുവത്സരാഘോഷം അതിരു വിടാതിരിക്കാന്‍ നിര്‍ദേശങ്ങളുമായി ഷാര്‍ജ പൊലീസ്. നവവത്സര രാവില്‍ ആഘോഷ പരിപാടികള്‍ക്ക് ഒത്തുകൂടുന്നവര്‍ പൊലീസ് ഉദ്യോഗസ്ഥരുമായി സഹകരിക്കണമെന്നും ചുമതലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ നല്കുന്ന നിര്‍ദേശങ്ങള്‍ അനുസരിക്കണമെന്നും ഷാര്‍ജ പൊലീസ് അറിയിപ്പില്‍ പറയുന്നു.
എമറേറ്റിന്റെ എല്ലാ ഭാഗങ്ങളിലും രാത്രി മുഴുവര്‍ ട്രാഫിക് പൊലീസ് റോന്ത് ചുറ്റും. സുപ്രധാന കേന്ദ്രങ്ങള്‍,പരിപാടികള്‍,ആഘോഷങ്ങള്‍ എന്നിവിടങ്ങളില്‍ കരിമരുന്ന് പ്രയോഗം പൊലിസ് നിരീക്ഷണത്തിലായിരിക്കും. ഗതാഗതം സുഗമമാക്കുന്നതിന് എല്ലാവിധ മുന്നൊരുക്കങ്ങളും പൂര്‍ത്തിയാക്കി. നിരത്തില്‍ അനാവശ്യമായി ഹോണ്‍ മുഴക്കുന്നതും റോഡില്‍ ചട്ടം പാലിക്കാതെ നിര മാറിയും മറ്റും ഗതാഗത കുരുക്ക് സൃഷ്ടിക്കുന്നതും അനുവദിക്കില്ല. വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ സഹകരണവും ഷാര്‍ജ പൊലീസ് ഉറപ്പുവരുത്തി. ജനങ്ങളുടെ സൗകര്യത്തിനും സുരക്ഷക്കുമായി നൂതന നിരീക്ഷണ ആശയ വിനിമയ സംവിധാനങ്ങളാണ് ഉപയോഗപ്പെടുത്തുകയെന്നും ഷാര്‍ജ പൊലീസ് അറിയിച്ചു.