
യുഎഇയില്‍ ഏപ്രിലില്‍ ഇന്ധനവില കുറയും
ലോസ് ഏഞ്ചല്‍സ്: അമേരിക്കയിലെ ലോസ് ഏഞ്ചലിസില്‍ വീണ്ടും കാട്ടുതീ പടര്‍ന്നുപിടിക്കുന്നു. ലോസ് ഏഞ്ചല്‍സിന്റെ വടക്ക് ഭാഗത്താണ് ബുധനാഴ്ചയോടെ പുതിയ കാട്ടുതീ രൂപപ്പെട്ടത്. ഇതോടെ മുപ്പതിനായിരത്തിലധികം വരുന്ന ആളുകളോട് പ്രദേശത്ത് ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കാസ്റ്റൈക് തടാകത്തിന് സമീപമുള്ള കുന്നിന് പ്രദേശത്ത് നിന്ന് തുടങ്ങിയ കാട്ടുതീ ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ പതിനായിരത്തോളം ഏക്കറിലധികം വിസ്തൃതിയിലേക്ക് പടരുകയായിരുന്നു. തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. എന്നാല്‍, ശക്തമായ വരണ്ട കാറ്റ് രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയാകുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍. ലോസ് ഏഞ്ചല്‍സില്‍ വന്‍ നാശത്തിന് കാരണമായ കാട്ടുതീയ്ക്ക് ദിവസങ്ങള്‍ക്ക് ശേഷമാണ് പുതിയ കാട്ടുതീ പടരുന്നത്.
നേരത്തെ, ശക്തമായ കാറ്റും അങ്ങേയറ്റം വരണ്ട കാലാവസ്ഥയും കാരണം ജനുവരി ഏഴിനാണ് ലോസ് ഏഞ്ചല്‍സില്‍ കാട്ടുതീ ഉണ്ടായതും പടര്‍ന്നുപിടിച്ചതും.