
ഈദ് അവധി ദിവസങ്ങളില്‍ ദുബൈയില്‍ 222 യാചകര്‍ പിടിയില്‍
ദുബൈ: മെട്രോയില്‍ യാത്ര ചെയ്യുന്നവര്‍ ഇനി നോള്‍ കാര്‍ഡ് റീചാര്‍ജ് ചെയ്യണമെങ്കില്‍ 20 ദിര്‍ഹം നല്‍കണം. മെട്രോ സ്റ്റേഷനുകളിലെ വെന്‍ഡിംഗ് മെഷീനുകളില്‍ വഴി നോള്‍ കാര്‍ഡുകള്‍ റീചാര്‍ജ് ചെയ്യുന്നതിനുള്ള ഏറ്റവും കുറഞ്ഞ തുക വര്‍ധിപ്പിക്കുമെന്ന് ദുബൈ ആര്‍ടിഎ അറിയിച്ചു. 2025 മാര്‍ച്ച് ഒന്നു മുതല്‍ ഇത് പ്രാബല്യത്തില്‍ വരും. ഇതുവരെ റീചാര്‍ജ് ചെയ്യാനുള്ള ഏറ്റവും കുറഞ്ഞ തുക 5 ദിര്‍ഹമായിരുന്നു. എന്നാല്‍ ഓണ്‍ലൈനായി കാര്‍ഡുകള്‍ റീചാര്‍ജ് ചെയ്യുന്ന യാത്രക്കാര്‍ക്ക് ഇത് ബാധകമല്ലെന്നും ആര്‍ടിഎ അറിയിച്ചു. മെട്രോ ടിക്കറ്റ് ഓഫീസുകളില്‍ നിന്ന് നോള്‍ കാര്‍ഡുകള്‍ക്ക് റീചാര്‍ജ് ചെയ്യണമെങ്കില്‍ കുറഞ്ഞത് 50 ദിര്‍ഹം ടോപ്പ്അപ്പ് ചെയ്യണമെന്ന നിബന്ധന 2024 ഓഗസ്റ്റില്‍ നടപ്പാക്കിയിരുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ആര്‍ടിഎ വെബ്സൈറ്റ് വഴിയോ 8009090 എന്ന നമ്പറിലോ ലഭ്യമായ കസ്റ്റമര്‍ സര്‍വീസ് സെന്റര്‍ വഴിയോ അന്വേഷിക്കാമെന്നും ആര്‍ടിഎ അറിയിച്ചിട്ടുണ്ട്.