സഊദിയില് ശക്തമായ മഴയും കാറ്റും ഇടിമിന്നലും
ഷാർജ: മുൻ പ്രധാനമ മന്ത്രി ഡോ. മൻ മോഹൻ സിങിൻറെ നിര്യാണത്തിൽ ഇന്ത്യൻ അസോസിയേഷൻ ഷാർജ പ്രസിഡൻറ് നിസാർ തളങ്കര അനുശോചിച്ചു. ഭരണ മികവിൻറെ ശാന്ത മുഖവും വർത്തമാന കാല ഇന്ത്യ കണ്ട ഏറ്റവും ആദരണീയ നേതാവുമായിരുന്നു ഡോ. മൻ മോഹൻ സിങ്. അടിസ്ഥാന വർഗത്തെ ചേർത്ത് പിടിച്ച ഭാവന സമ്പന്നനായ ഭരണാധികാരി. ആഗോള സാമ്പത്തിക പ്രതിസന്ധിയിൽ ലോക രാഷ്ട്രങ്ങളുടെ സാമ്പത്തിക രംഗം കടപുഴകിയപ്പോഴും, പരിചയ സമ്പത്തിൻറെയും അഗാധമായ അറിവിൻറെയും മൂലധനം കൊണ്ട് ഇന്ത്യയുടെ യശസ്സ് ഉയർത്തി. തൊഴിലുറപ്പ് പദ്ധതിയിലൂടെയും, ഭക്ഷ്യ സുരക്ഷ പദ്ധതിയിലൂടെയും രാജ്യത്തെ പട്ടിണി മുക്തമാക്കി. നോട്ട് നിരോധനമുൾപ്പെടെയുള്ള വിഷയങ്ങളിലടക്കം മൻ മോഹൻ സിങ് സ്വീകരിച്ച നിലപാടുകൾ രാജ്യത്തെ അടിസ്ഥാന വർഗത്തെ മുന്നിൽ കണ്ടായിരുന്നു എന്നത് അദ്ദേഹത്തിൻറെ നേതൃസിദ്ധിയുടെ ഗരിമ വർധിപ്പിക്കുന്നതായി എന്നും നിസാർ തളങ്കര അനുസ്മരിച്ചു.
ഡോ.മന്മോഹന് സിങ് : ഇന്ത്യയുടെ സാമ്പത്തിക അടിത്തറ ശക്തമാക്കിയ കരുത്തനായ ഭരണാധികാരി : അഹമ്മദ് റയീസ്