27 മില്യണ്‍ ഫോളോവേഴ്സ്
ഷാര്‍ജ : കേരള സംസ്ഥാന മലയാളം മിഷന് ഷാര്‍ജ ചാപ്റ്റര്‍ ചെയര്‍മാനായി നിസാര്‍ തളങ്കരയെ തിരഞ്ഞെടുത്തു. ഡയരക്ടര്‍ മുരുകന് കാട്ടാക്കടയാണ് ഇത് സംബന്ധിച്ച ഉത്തരവ് ഇറക്കിയത്. മലയാളം മിഷന് ഷാര്‍ജ ചാപ്റ്റര്‍ പുനഃസംഘടിപ്പിച്ചതായും ഉത്തരവിലുണ്ട്. മറ്റു ഭാരവാഹികള്‍: ശ്രീകുമാരി ആന്റണി (പ്രസിഡന്റ്്), വേണു അടൂര്‍ (വൈ. പ്രസി.), രാജേഷ് നിട്ടൂര്‍ (സെക്രട്ടറി), അജിത്കുമാര്‍ എ.വി(ജോ.സെക്രട്ടറി),അനില്‍ അമ്പാട്ട് (കണ്‍വീനര്‍),സുബീര്‍ (ജോ.കണ്‍വീനര്‍). അംഗങ്ങള്‍: സി.ബി ബൈജു,ഗോപാല കൃഷ്ണന്,രേഷ്മ ഹരി,ഗായത്രി ശ്രീരംഗന്‍,ബാബു വര്‍ഗീസ്,ജിബിന്‍ ജോര്‍ജ്,ഷീന ട്ടീച്ചര്‍,ശ്രുതി മേലത്ത്,ഹരി ലാല്‍,കെ അബ്ദുറഹ്്മാന്,സുനില്‍ രാജ്, അജയ് കുമാര്‍ എസ്, താഹിര്‍ അലി, ദേവാനന്ദ്, ജിലീഷ്, ദീപ്തി ദിനേഷ്, താലിബ് കുഞ്ഞുമോന്, രാജേഷ് എ.ജി.
ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ട നിസാര്‍ തളങ്കര ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് പ്രസിഡന്റാണ്. യുഎഇ കെഎംസിസി കേന്ദ്ര കമ്മിറ്റി ട്രഷറര്‍ ഉള്‍പ്പെടെ നിരവധി സാമൂഹ്യ സാംസ്കാരിക സംഘടനകളുടെ മുഖ്യഭാരവാഹിയായും നിസാര്‍ തളങ്കര പ്രവര്‍ത്തിച്ചുവരുന്നു.