ഫലസ്തീനില്‍ വെടിനിര്‍ത്തണം: യുഎഇ
റിയാദ് : ജിസിസിയിലെ മുന്‍നിര ആരോഗ്യ സേവന ദാതാക്കളായ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറിന്റെ റിയാദിലെ മള്‍ട്ടിസ്പെഷ്യാലിറ്റി ഹോസ്പിറ്റലായ ആസ്റ്റര്‍ സനദ് ഹോസ്പിറ്റല്‍ ന്യൂസ് വീക്കിന്റെ ഗ്ലോബല്‍ ഹോസ്പിറ്റല്‍ റേറ്റിങ് സര്‍വേയില്‍ 4 സ്റ്റാര്‍ റേറ്റിങ് കരസ്ഥമാക്കി. ആസ്റ്റര്‍ സനദ് ഹോസ്പിറ്റലിന്റെ ആരോഗ്യ പരിപാലനത്തിലെ മികവിനും നവീകരണത്തിനുമുള്ള അംഗീകാരമാണ് ഈ നേട്ടം. സഊദി അറേബ്യയില്‍ ഈ അംഗീകാരം നേടുന്ന ചുരുക്കം ചില ആശുപത്രികളിലൊന്നായിരിക്കുകയാണ് ആസ്റ്റര്‍ സനദ്. ന്യൂസ് വീക്കും സ്റ്റാറ്റിസ്റ്റയും തമ്മിലുള്ള സഹകരണത്തിലൂടെ തയാറാക്കിയ ഗ്ലോബല്‍ ഹോസ്പിറ്റല്‍ റേറ്റിങ്ങ്, നാല് പ്രധാന മാനദണ്ഡങ്ങളിലൂടെയാണ് ആശുപത്രികളെ വിലയിരുത്തുന്നത്. സമയബന്ധിതമായ രോഗി പരിചരണവും അതിന്റെ വ്യവസ്ഥകളും, രോഗികളുടെ സുരക്ഷയും അനുഭവവും, ഉന്നതമായ സാങ്കേതിക വിദ്യയും,സ്ഥാപനത്തിന്റെ ആകര്‍ഷണവുമെല്ലാം ഈ മാനദണ്ഡങ്ങളില്‍ ഉള്‍പ്പെടും. ക്ലിനിക്കല്‍ മികവ്, പ്രവര്‍ത്തനക്ഷമത,രോഗികളുടെ സുരക്ഷ തുടങ്ങി വിവിധ മേഖലകളില്‍ ആസ്റ്റര്‍ സനദ് മികച്ച മുന്നേറ്റമാണ് ഇതിനകം നടത്തിയിട്ടുള്ളത്. ഈയിടെ ആരംഭിച്ച 50 കിടക്കകളുള്ള ഗ്രാന്‍ഡ് വിംങ് അടക്കം 250 കിടപ്പ് മുറികള്‍ നിലവിലുള്ള ആസ്റ്റര്‍ സനദ് ഹോസ്പിറ്റലില്‍ വിഐപി,സിംഗിള്‍ റൂമുകള്‍ ഉള്‍ക്കൊള്ളുന്ന പുതിയ ബ്ലോക്ക് രോഗികളുടെ സ്വകാര്യതയ്ക്കും മികച്ച പരിചരണതിനും ഏറെ പ്രാധാന്യം നല്‍കിയാണ് വിഭാവനം ചെയ്തിരിക്കുന്നത്. രാജ്യത്തെ ആരോഗ്യ മേഖലയില്‍ കൂടുതല്‍ പദ്ധതികള്‍ ആവിഷ്ക്കരിച്ചു മുന്നേറുകയാണ് ആസ്റ്റര്‍ സനദ്.