ഒമാനെ 2-1ന് തോല്പിച്ച് ബഹ്റൈന്‍ ഗള്‍ഫ് ചാമ്പ്യന്മാര്
ദുബൈ : തൊഴിലാളികള്‍ക്കായി പുതുവത്സരാഘോഷം സംഘടിപ്പിച്ചു ദുബൈ താമസ കുടിയേറ്റ വകുപ്പ്. മൊത്തം 5 ലക്ഷം ദിര്‍ഹമിന്റെ സമ്മാനങ്ങള്‍ നല്‍കിയായിരുന്നു ആഘോഷം. ബോളിവുഡ് താരങ്ങള്‍ ഉള്‍പ്പെടെ അണിനിരന്ന ആഘോഷത്തില്‍ ദുബൈയിലെ 5 കേന്ദ്രങ്ങളിലായി ആയിരക്കണക്കിന് പേരാണ് പങ്കാളികളായത്. ദുബൈ അല്‍ ഖൂസിലാണ് പ്രധാന ചടങ്ങ് നടന്നത്. ഇവിടെ മാത്രം പതിനായിരത്തിലധികം പേര് പങ്കെടുത്തു. ‘നേട്ടങ്ങള്‍ ആഘോഷിക്കുന്നു.ഭാവി കെട്ടിപ്പടുക്കുന്നു’എന്ന പ്രമേയത്തിലായിരുന്നു പരിപാടി. താമസ കുടിയേറ്റ വകുപ്പ് അസി.ഡയരക്ടര്‍ മേജര്‍ ജനറല്‍ ഉബൈദ് ബിന്‍ സുറൂര്‍,വര്‍ക്ക് റെഗുലേഷന് സെക്ടര്‍ അസി.ഡയരക്ടര്‍ മേജര്‍ ജനറല്‍ ഡോ.അലി അബ്ദുല്ല ബിന്‍ അജിഫ്,ലഫ്.കേണല്‍ ഖാലിദ് ഇസ്മായീല്‍ നേതൃത്വം നല്കി.
വൈകിട്ട് 4 മണിക്ക് തുടങ്ങിയ പരിപാടി പുലര്‍ച്ച വരെ നീണ്ടുനിന്നു. നടിയും മോഡലുമായ പൂനം പാണ്ഡെ,ഗായിക കനിക കപൂര്‍,നടന്മാരായ റോമന്‍ ഖാന്,വിശാല്‍ കോട്ടിയന്‍,ഗായകന് രോഹിത് ശ്യാം റൗട്ട് തുടങ്ങിയവരുടെ കലാ പ്രകടനവും ആഘോഷരാവിന് ആവേശം പകര്‍ന്നു. അക്രോബാറ്റിക് ഡിസ്പ്ലേകള്‍ ഉള്‍പ്പെടെ 17 കലാപ്രകടനങ്ങള്‍ വേദിയില്‍ അരങ്ങേറി. കാറുകള്‍,സ്വര്‍ണനാണയങ്ങള്‍,ഇ സ്കൂട്ടറുകള്, വിമാന ടിക്കറ്റുകള്‍ മൊബൈല്‍ ഫോണുകള്‍ തുടങ്ങിയവ 200 ലധികം വിജയികള്‍ക്ക് സമ്മാനമായി നല്കി
തൊഴിലാളികളുടെ സംഭാവനകള്‍ അംഗീകരിക്കുന്നതിനും അവരെ ആദരിക്കാനുമാണ് പരിപാടി സംഘടിപ്പിച്ചതെന്ന് ജിഡിആര്‍എഫ്എ മേധാവി ലഫ്.ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മര്‍റി പറഞ്ഞു. അതിഥികളുടെ സുരക്ഷയ്ക്കും സൗകര്യത്തിനു മുന്‍ഗണന നല്‍കിയാണ് ജിഡിആര്‍എഫ്എ പരിപാടി സംഘടിപ്പിച്ചതെന്ന് അസിസ്റ്റന്റ് ഡയരക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ ഉബൈദ് മുഹൈര്‍ ബിന്‍ സുറൂര്‍ പറഞ്ഞു. ഡയറക്ടറേറ്റിലെ നൂറിലധികം സന്നദ്ധ പ്രവര്‍ത്തകര്‍ പരിപാടിയുടെ വിജയത്തിനായി പ്രവര്‍ത്തിച്ചു.