കുവൈത്ത് – ഒമാന്‍, യുഎഇ – ഖത്തര്‍ : ഗള്‍ഫ് കപ്പിന് സമനില തുടക്കം
ദുബൈ : യുഎഇയിലെ ട്രാവല്‍ രംഗത്തെ പ്രമുഖരായ സ്മാര്‍ട്ട് ട്രാവല്‍ ഗ്രൂപ്പിന്റെ പുതിയ സംരംഭമായ ഹോളിഡേ മേക്കേഴ്സ്.കോമിന്റെ ബ്രാന്റ് അംബാസഡറായി മിഥുന് രമേശ് എത്തുന്നു. സ്മാര്‍ട്ട് ട്രാവല്‍ ഗ്രൂപ്പ് ചെയര്മാന് അഫി അഹമ്മദ്,ജനറല്‍ മാനേജര്‍ സഫീര്‍ മഹമൂദ്,ഫിനാന്‍സ് കണ്ട്രോളര് ഷെഹ്സാദ്,ഹോളിഡേ മേക്കേഴ്സ് ഓപ്പറേഷന്‍സ് ഡയറക്ടര്‍ സന്ദീപ് രാജ്വാദേ എന്നിവരാണ് ദുബൈയില്‍ ഇക്കാര്യം അറിയിച്ചത്. നടന്,ജനപ്രിയ ആര്‍ജെ,അവതാരകന് തുടങ്ങിയ മേഖലകളില്‍ ഏറെ ജനപ്രിയനായ മിഥുന് രമേശ് യാത്രാ സമൂഹവുമായി ഏറെ ബന്ധപ്പെട്ടിരിക്കുന്ന വ്യക്തിത്വമാണെന്ന് അഫി അഹമ്മദ് വ്യക്തമാക്കി. പ്രമുഖ താരമായ മിഥുന് രമേശിന്റെ സാന്നിധ്യം ഹോളിഡേ മേക്കേഴ്സിനെ കൂടുതല്‍ ഉയരങ്ങളിലേക്ക് എത്തിക്കുന്നതിന് സഹായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹോളിഡേമേക്കേഴ്സ്.കോമിന്റെ മുഖമെന്ന നിലയില്‍ വിവിധ പ്രൊമോഷന് പ്രോജക്റ്റുകളില്‍ മിഥുന് രമേശ് ഭാഗമാകും. ഹോളിഡെമേക്കേഴ്സ്.കോമിന്റെ ഭാഗമായി യാത്രക്കാര്‍ക്ക് അവരവരുടെ ഇഷ്ട താല്പര്യങ്ങള്ക്ക് അനുസരിച് സ്വന്തമായി പാക്കേജുകള്‍ രൂപപ്പെടുത്താനും ഇഷ്ടപ്പെട്ട ടൂറുകള്‍ തിരഞ്ഞെടുക്കാനും 3 സ്റ്റാര്‍ മുതല്‍ 5 സ്റ്റാര്‍ ഹോട്ടലുകള്‍ വരെയുള്ള താമസ സൗകര്യങ്ങള്‍ തിരഞ്ഞെടുക്കാനും കഴിയും. മാത്രമല്ല ഇതെല്ലാം ഏറ്റവും ചുരുങ്ങിയ വിലയില്‍ ലഭ്യമാണ് എന്നതാണ് വലിയ പ്രത്യേകത. ഇതുവഴി ഓരോ പാക്കേജിലും എന്തൊക്കെ ഉള്‍പ്പെട്ടിരിക്കുന്നതെന്ന് കൃത്യമായി അറിയാനും അനുയോജ്യമായവ തിരഞ്ഞെടുക്കാനും കഴിയും.
ഇപ്പോള്‍ 549 ദിര്‍ഹത്തിന് ലഭിക്കുന്ന എക്സ്ക്ലൂസീവ് ക്രൂയിസ് ഹോളിഡേ പാക്കേജില്‍ 17 തരം മികച്ച ഭക്ഷണങ്ങള്‍ കൂടാതെ യാത്ര അവിസ്മരണീയമാക്കുന്ന ഗെയിംസ്,ഷോ അടക്കമുള്ള എണ്ണിയാല്‍ ഒടുങ്ങാത്ത വിവിധ വിനോദ പരിപാടികളാല്‍ സമൃദ്ധമാണ്. ദുബൈയിലെ ഏറ്റവും മികച്ച ക്രൂയിസ് യാത്രാനുഭവം സമ്മാനിക്കുകയാണ് ഹോളിഡെമേക്കേഴ്സ്. വിസിറ്റ് വിസയിലുള്ളവര്‍ക്കും ഈ പാകേജ് ഉപയോഗപ്പെടുത്താന്‍ അവസരമുണ്ടെന്നതാണ് ഇതിന്റെ പ്രത്യേകത. ഇതോടൊപ്പം ഹോളിഡേ മേക്കേഴ്സ് ഏറ്റവും പുതിയ 10 ദിര്‍ഹത്തിന് അന്താരാഷ്ട്ര അവധിക്കാല പാക്കേജുകള്‍ എന്ന ഒരു വമ്പിച്ച ക്യാമ്പയിന് കൂടി അവതരിപ്പിക്കുന്നു. വര്‍ഷത്തില്‍ ഒരിക്കലെങ്കിലും യാത്ര ചെയ്യാന്‍ എല്ലാവരെയും പ്രചോദിപ്പിക്കുക എന്നതാണ് ഹോളിഡേ മേക്കേഴ്സ്.കോമിന്റെ ലക്ഷ്യമെന്നും അധികൃതര്‍ വ്യക്തമാക്കി.