
അബുദാബി പൊന്നാനി മണ്ഡലം ഗള്‍ഫ് ചന്ദ്രിക പ്രചാരണ കാമ്പയിന് പ്രൗഢ തുടക്കം
ഉമ്മുല്‍ ഖുവൈന്‍ : പതിനേഴു വര്‍ഷത്തിനു ശേഷം ഉമ്മുല്‍ ഖുവൈനില്‍ പുതിയ പൊതുവിദ്യാലയം തുറക്കുന്നു. സായിദ് എജ്യുക്കേഷണല്‍ കോംപ്ലക്സിന് കീഴില്‍ 2026-2027 അധ്യയന വര്‍ഷം പുതിയ പബ്ലിക് സ്കൂള്‍ ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി സാറ അല്‍ അമീരി വ്യക്തമാക്കി. അല്‍ സലാമ ഏരിയയിലാണ് ഉന്നത വിദ്യാഭ്യാസ സ്ഥാപനം തുറക്കുന്നത്. സായിദ് എജ്യുക്കേഷണല്‍ കോംപ്ലക്സിനു കീഴിയില്‍ നിലവില്‍ ദുബൈയിലും ഫുജൈറയിലും മൂന്നു വീതം വിദ്യാലയങ്ങളും റാസല്‍ ഖൈമയിലും ഷാര്‍ജയിലും രണ്ടു വീതവും അജ്മാനില്‍ ഒരു പബ്ലിക് സ്കൂളുമാണുള്ളത്.