
സ്വകാര്യ സ്കൂളുകള് പുതിയ ട്യൂഷന് ഫീസ് നയം പാലിക്കണമെന്ന് അഡെക്
ഷാര്ജ : വയോജന ദിനത്തില് മുതിര്ന്ന പൗരന്മാരെ ചേര്ത്തു പിടിക്കാന് വിവിധ പദ്ധതികളുമായി ഷാര്ജ സോഷ്യല് സര്വീസസ് ഡിപ്പാര്ട്ട്മെന്റ് (എസ്എസ്എസ്ഡി). ‘നിങ്ങള് ഞങ്ങളുടെ സ്വര്ഗം’ എന്ന സന്ദേശമുയര്ത്തി എല്ലാ വര്ഷവും ഒക്ടോബര് ഒന്ന് അന്താരാഷ്ട്ര വയോജന ദിനമായി ആചരിച്ച് ഷാര്ജയില് വിവിധ പരിപാടികള് സംഘടിപ്പിക്കും. 60 വയസും അതിനു മുകളിലും പ്രായമുള്ള വയോജന വിഭാഗത്തിലെ എല്ലാ പൗരന്മാരെയും ചേര്ത്തുപിടിക്കുന്നതാണ് പദ്ധതി. അവരോട് ഐക്യപ്പെടുന്നതിനും മാന്യമായ ജീവിത നിലവാരം ഉറപ്പാക്കുന്നതിനുമായി വായോ ജനങ്ങളെ നേരില്കണ്ട് സംവദിക്കുന്നതുള്പ്പെടെയുള്ള പരിപാടികളാണ് എസ്എസ്എസ്ഡി ഒരുക്കുന്നത്.
സമൂഹത്തിലെ ഏറ്റവും ശ്രേഷ്ഠരാണ് വയോജനങ്ങളെന്ന് അവരെ ബോധ്യപ്പെടുത്തുന്നതും എല്ലാ അര്ത്ഥത്തിലും അവര്ക്ക് മാനസിക പിന്തുണ നല്കുന്നതുമാവും എസ്എസ്എസ്ഡിയുടെ കാമ്പയിന്. മുതിര്ന്ന പൗരന്മാരുടെ ദിനത്തില് പ്രായമായവര്ക്ക് പ്രതീകാത്മക സമ്മാനങ്ങള് വീടുകളില് എത്തിച്ച് സന്തോഷം പ്രകടിപ്പിക്കുക എന്നത് കൂടി പദ്ധതിയുടെ പ്രധാന ലക്ഷ്യമാണെന്ന് എസ്എസ്എസ്ഡി ആക്ടിങ് ഡയരക്ടര് സന്ദിയ അബ്ദുറഹ്മാന് പറഞ്ഞു. കൂടാതെ പ്രായമായവരുടെ സന്തോഷം ഉറപ്പാക്കുന്നതിനായി വിവിധ ഇവന്റുകള്, വിനോദ പരിപാടികള്,യാത്രകള് എന്നിവയും സംഘടിപ്പിക്കും. വയോജന പരിചരണ കേന്ദ്രം, വയോജന സേവന കേന്ദ്രം ഉള്പ്പെടെയുള്ള കേന്ദ്രങ്ങളിലെത്തി 2000 മുതിര്ന്ന പൗരന്മാരെ പദ്ധതിയുടെ ഗുണഭോക്താക്കളാക്കും. വയോജനങ്ങളെ സേവിക്കുന്നതിനായി പ്രവര്ത്തിക്കുന്ന വിത്യസ്ത വകുപ്പുകളെ ഏകോപിപ്പിക്കുകയും ചെയ്യും. വയോജനങ്ങളെ മികച്ച രീതിയില് സേവിക്കുന്നതിനും ഈ സേവനങ്ങളുടെ ഗുണനിലവാരം വര്ധിപ്പിക്കുന്നതിനുമുള്ള പദ്ധതികളും തയാറാക്കും. വിവിധ സ്വകാര്യ സ്ഥാപനങ്ങളുടെയും സംഘടനകളുടെയും സഹകരണം ഉറപ്പു വരുത്തിയാണ് വയോജന സൗഹൃദ പദ്ധതികള് നടപ്പിലാക്കുകയെന്ന് എസ്എസ്എസ്ഡി അധികൃതര് അറിയിച്ചു.