
ഈദ് അവധി ദിവസങ്ങളില്‍ ദുബൈയില്‍ 222 യാചകര്‍ പിടിയില്‍
ഷാര്‍ജ : തന്റെ പുതിയ നോവല്‍ ആകാശ വിസ്മയം അടുത്ത വര്‍ഷം മാര്‍ച്ച് മാസത്തോടെ പ്രസിദ്ധീകരിക്കുമെന്ന് വിനോയ് തോമസ് അറിയിച്ചു. കൗമാരപ്രായക്കാര്‍ക്ക് വേണ്ടിയുള്ള നോവലായിരിക്കും ആകാശ വിസ്മയമെന്നും വിനോയ് പറഞ്ഞു. ഷാര്‍ജ രാജ്യാന്തര പുസ്തക മേളയില്‍ തന്റെ ഏറ്റവും പുതിയ പുസ്തകമായ ‘പ്രോത്താസീസിന്റെ ഇതിഹാസം’ എന്ന കൃതിയെ ആധാരമാക്കി നടന്ന സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മലയാളത്തെ തിരിച്ചുപിടിക്കാനാണ് തന്റെ ശ്രമമെന്നും വിനോയ് പറഞ്ഞു.
നന എന്ന നോവല്ല ചുരുളിയുടെ രണ്ടാം ഭാഗമാണെന്ന് വിനോയ് പറഞ്ഞു. നല്ലവര്‍ മാത്രം താമസിക്കുന്ന സ്ഥലത്ത് ഒരു കുറ്റവാളിയെ അന്വേഷിച്ച് പോകുന്നവരുടെ കഥയാണിത്. രക്തസാക്ഷിത്വം എന്ന വിഷയം ദാര്‍ശനികമായി ചര്‍ച്ച ചെയ്യുന്ന നോവെല്ലെയാണിത്. ലോകത്തിലെ ഏറ്റവും മനോഹരമായ പ്രണയകഥ ഡ്രാക്കുളയാണെന്നും വിനോയ് അഭിപ്രായപ്പെട്ടു. അവനവന്റെ ശരീരത്തോട് ഒരാള്‍ ചെയ്യുന്ന കുറ്റകൃത്യമാണ്
രക്തസാക്ഷിത്വമെന്നും അദ്ദേഹം പറഞ്ഞു.എല്ലാ മതങ്ങളിലും പ്രാകൃത ആചാരങ്ങളിലേക്ക് തിരിച്ചുപോകാനുള്ള പ്രവണതയുണ്ട്. ജീവിച്ചിരിക്കുന്നവരെ ‘ഫിക്ഷണല്‍’ കഥാപാത്രമാക്കാനുള്ള സ്വാതന്ത്ര്യമാണ് താ ന് ആഗ്രഹിക്കുന്നത്. ഭാഷാ പ്രയോഗത്തിലും സമാനമായ സ്വാതന്ത്ര്യം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കുടിയേറ്റത്തിന്റെ കഥാകാരന്,ദേശത്തിന്റെ എഴുത്തുകാരന് എന്ന വിശേഷണങ്ങള്‍ തന്നെ ‘ഒതുക്കാന്‍ ‘ വേണ്ടിയാണെന്ന് വിനോയ് തോമസിന്റെ നര്‍മ പ്രതികരണം. പറയാനുള്ള കാര്യങ്ങള്‍ ഒരു ദേശത്തിന്റെ ചട്ടക്കൂടില്‍ അവതരിപ്പിക്കുന്നുവെന്നത് മാത്രമാണ് തന്നെ സംബന്ധിച്ച് ദേശത്തിന്റെ പ്രസക്തി. ചിലപ്പോള്‍ ഒരു ദേശം ആവര്‍ത്തിക്കപ്പെട്ടേക്കാം എന്നാ ല്‍ പ്രമേയം വ്യത്യസ്തമായിരിക്കുമെന്ന് വിനോയ് പറഞ്ഞു. അറേബ്യന്‍ പശ്ചാത്തലത്തി ല്‍ ഒരു നോവല്‍ എഴുതുമെന്നും അദ്ദേഹം പറഞ്ഞു.’ലോറന്‍സ് ഓഫ് അറേബ്യ’ എന്ന സിനിമ കണ്ടതിന്റെ സ്വാധീനമുണ്ടെന്നും വിനോയ് പറഞ്ഞു. അറേബ്യന്‍ ഗോത്ര സംസ്കൃതിയെക്കുറിച്ചുള്ള നോവലായിരിക്കും അത്. കുട്ടികളുടെ പാഠ പുസ്തകങ്ങള്‍ കാലഹരണപ്പെട്ടു. ഇന്നത്തെ കുട്ടികളെ പാഠ്യക്രമം അഭിമുഖീകരിക്കുന്നില്ല. മലയാളം അധ്യാപകര്‍ പലപ്പോഴും കോമഡിയാണ് ക്ലാസില്‍ ചെയ്യുന്നതെന്ന് അദ്ദേഹം വിമര്‍ശിച്ചു.മലയാള ഭാഷയെ ഇപ്പോള്‍ സംരക്ഷിക്കുന്നത് പ്രാദേശിക ഭാഷാ ഭേദത്തില്‍ എഴുതുന്ന കടകളുടെ ബോര്‍ഡുകളാണെന്നും വിനോയ് പറഞ്ഞു.ജീവിക്കുന്ന മലയാളം ഇതാണെന്നും നല്ലത് എന്ന വിശേഷണത്തില്‍ പുറത്തിറങ്ങുന്ന സിനിമകളും സാഹിത്യ കൃതികളും സമൂഹത്തിന് ദോഷമുണ്ടാക്കുന്നവയാണെന്നും അദ്ദേഹം പറഞ്ഞു.