27 മില്യണ്‍ ഫോളോവേഴ്സ്
അബുദാബി : മലപ്പുറം ജില്ലക്കെതിരെ നിരന്തരമായ വന്നുകൊണ്ടിരിക്കുന്ന നരേഷനുകള്‍ ഇസ്്ലാമോഫോബിയയുടെ ഭാഗമാണെന്ന് രാഹുല്‍ ഈശ്വേര്‍. മലപ്പുറം ജില്ലാ കെഎംസിസി സംഘടിപ്പിച്ച ‘മഹിതം മലപ്പുറം’ സീസണ് രണ്ടിന്റെ ഭാഗമായി നടന്ന ‘മലപ്പുറം: അറിഞ്ഞതും പറഞ്ഞതും’ സംവാദത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു. ഇത് മലപ്പുറത്തിനെതിരെ വരുന്ന അധിക്ഷേപങ്ങള്‍ മാത്രമല്ല, ലൗജിഹാദ്, മദ്രസ, സിവില്‍കോഡ് തുടങ്ങിയ വിഷയങ്ങളുടെ മൂല കാരണവും ഇതേ ഇസ്്ലാമോഫോബിയ തന്നെ. ഇതിന്റെ അടിസ്ഥാന കാരണങ്ങളിലേക്ക് എത്തിനോക്കിയാല്‍ മതസമൂഹങ്ങളുടെ വിശ്വാസപരമായ അടിസ്ഥാന വിഷയങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ക്രിസ്ത്യാനികള്‍ക്കും മുസ്്ലിംകള്‍ക്കും മതപരമായ കാര്യങ്ങളിലും മറ്റും കൃത്യമായ ചിട്ടകളുണ്ട്. ക്രിസ്ത്യാനിക്ക് എല്ലാ ഞായറാഴ്ചയും പ്രാര്‍ത്ഥനാ ദിവസമാണ്, മുസ്്ലിംകള്‍ക്ക് വെള്ളിയാഴ്ച ജുമുഅയുടെ ദിവസമാണ്. അത് നൂറ്റാണ്ടുകളായി തുടര്‍ന്ന് വരുന്നു. എന്നാല്‍ ഹിന്ദു സമൂഹങ്ങള്‍ക്ക് അത്തരത്തിലുള്ള ദിവസമോ നേരമോ ഇല്ല. എല്ലാ ദിവസവും ദൈവത്തിന് വേണ്ടി അര്പിച്ചിരിക്കുന്നതായി അവര്‍ സമാധാനത്തിനായി അവകാശപ്പെടുമെങ്കിലും ആഴമേറിയ ഒരു ആത്മീയശൂന്യത ഹിന്ദുവിഭാഗങ്ങളെ അലട്ടുന്നുണ്ട്. ഹിന്ദുക്കളിലെ ന്യൂനപക്ഷം വരുന്ന തീവ്രആശയക്കാര്‍ അപ്പുറത്ത് ഒരു ശത്രുവിനെ പ്രതിഷ്ഠിച്ച് നടത്തുന്നതാണ് ഈ പ്രചാരണത്തിന്റെ കാതലെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.