കുവൈത്ത് – ഒമാന്‍, യുഎഇ – ഖത്തര്‍ : ഗള്‍ഫ് കപ്പിന് സമനില തുടക്കം
കുവൈത്ത് സിറ്റി : കുവൈത്തി ല്‍ പുതിയ മന്ത്രിമാരെ നിയമിച്ചുകൊണ്ട് അമീരി ഉത്തരവ്. സയ്യിദ് ജലാല്‍ സയ്യിദ് അബ്ദുല്‍ മൊഹ്സെന്‍ അല്‍തബ്തബായി വിദ്യാഭ്യാസ മന്ത്രിയായും താരിഖ് സുലൈമാന്‍ അഹമ്മദ് അല്‍റൂമി പെട്രോളിയം മന്ത്രിയായുമാണ് നിയമിതരായത്. ഭരണ രംഗത്ത് പരിചയ സമ്പന്നരാണ് പുതുതായി നിയമിതരായ മന്ത്രിമാര്‍. കുവൈത്ത് സര്‍ക്കാരിന്റെ ഏറ്റവും പ്രധനപ്പെട്ട വകുപ്പുകളാണ് വിദ്യാഭ്യാസവും പെട്രോളിയവും. ഉന്നത വിദ്യാഭ്യാസ ശാസ്ത്ര ഗവേഷണ വകുപ്പ് മന്ത്രി ഡോക്ടര്‍ നാദിര്‍ അബ്ദുല്ല മുഹമ്മദ് അല്‍ ജലാലാണ് വിദ്യാഭ്യാസ വകുപ്പില്‍ അധിക ചുമതല വഹിച്ചിരുന്നത്. ധനമന്ത്രി എഞ്ചിനിയര്‍ നൂറ അല്‍ ഫസ്സമാണ് പെട്രോളിയം വകുപ്പ് കൈകാര്യം ചെയ്തിരുന്നത്. സ്വതന്ത്ര ചുമതലയില്‍ മന്ത്രിമാര്‍ വരുന്നതോടെ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.