ആവേശമായി രാഹുലിൻ്റെ റോഡ് ഷോ
ദുബൈ : ദുബൈ രാജ്യാന്തര വിമാനത്താവളത്തില്‍ ഭിന്നശേഷിക്കാര്‍ക്ക് മാത്രമായി വിശ്രമിക്കാന്‍ പ്രത്യേക ലോഞ്ച് ആരംഭിച്ചു. ലോകത്ത് ആദ്യമായിട്ടാണ് ഭിന്നശേഷിക്കാര്‍ക്ക് മാത്രമായി ഒരു ലോഞ്ച് സജ്ജീകരിക്കുന്നത്. ടെര്‍മിനല്‍ രണ്ടിലാണ് ഈ പ്രത്യേക സംവിധാനം. എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടിയാണ് ഈ വിശ്രമ സ്ഥലം ഒരുക്കിയിരിക്കുന്നത്. വീല്‍ചെയര്‍ ഉള്‍ക്കൊളളാന്‍ കഴിയുന്ന വിശാലമായ വിശ്രമസ്ഥലം ഓട്ടിസം, കാഴ്ച പരിമിതര്‍, ബധിരര്‍ തുടങ്ങിയ ഭിന്നശേഷി വിഭാഗക്കാരായ സഞ്ചാരികളെ സ്വാഗതം ചെയ്യാന്‍ പറ്റുന്ന ശാന്തമായ അന്തരീക്ഷമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. ആധുനിക ദുബൈയെ പ്രതിഫലിപ്പിക്കുന്ന ഈന്റീരിയര്‍ ഡീസൈനാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. കാഴ്ച വൈകല്യമുള്ളവര്‍ക്ക് സഞ്ചാരം സുഗമമാക്കുന്നതിനും, കേള്‍വി വൈകല്യമുള്ളവര്‍ക്ക് നേരിട്ട് ആശയവിനിമയം എളുപ്പമാക്കുന്നതിനുള്ള സംവിധാനവും ഓട്ടിസമുള്ളവര്‍ക്ക് മാനസിക സമ്മര്‍ദം കുറയ്ക്കുന്നതിനുള്ള സൗകര്യങ്ങളും ഇവിടെ ലഭ്യമാണ്. ദുബൈ എയര്‍പോര്‍ട്ടുകള്‍, ഡിനാട്ട എന്നിവയുടെ സഹകരണത്തിലാണ് ലോഞ്ചുകളുടെ നിര്‍മ്മാണം.