
അബുദാബി പൊന്നാനി മണ്ഡലം ഗള്‍ഫ് ചന്ദ്രിക പ്രചാരണ കാമ്പയിന് പ്രൗഢ തുടക്കം
ഇന്ത്യയിൽ കഴിഞ്ഞ മാസമാണ് മെറ്റ എഐ അവതരിപ്പിക്കപ്പെട്ടത്. വാട്സാപ്പ് ഉള്‍പ്പടെ മെറ്റയുടെ പ്ലാറ്റ്ഫോമുകളിലെല്ലാം ഇപ്പോൾ മെറ്റ എഐ ലഭ്യമാണ്. ഉപഭോക്താക്കള്‍ക്കെല്ലാം സൗജന്യമായി നിലവിൽ മെറ്റ എഐ കിട്ടും . മറ്റു ജനറേറ്റീവ് എഐ ചാറ്റ് ബോട്ടുകള്‍ പോലെതന്നെ കാര്യങ്ങൾ ചോദിച്ചറിയാനും ചിത്രങ്ങൾ നിർമ്മിക്കാനും ഇത് സഹായകമാണ്.
നിലവിലുള്ള ഫീച്ചറുകൾക്കു പുറമെ പരിഷ്കരിച്ച പുതിയ ഫീച്ചറുകൾ മെറ്റാ ടീമിന്റെ പണിപ്പുരയിലാണ്.
അതിന്റേതായ കഴിവുകളുള്ളതിനാല്‍ ഓരോ എഐയ്ക്കും ഉപഭോക്താവിന്റെ ആവശ്യത്തിനനുസരിച്ച് തിരഞ്ഞെടുത്ത് ഉപയോഗിക്കാവുന്നതാണ്. ഈ സൗകര്യം മെറ്റ എഐയില്‍ അവതരിപ്പിക്കാനാണ് മെറ്റ ഒരുങ്ങുന്നത്.