140ലധികം അന്താരാഷ്ട്ര കരാറുകള്‍ ; യുഎഇ വികസനക്കുതിപ്പില്‍
റിയാദ് : റിയാദിലെ കോഴിക്കോട്ടുകാരുടെ കൂട്ടായ്മയായ ‘കോഴിക്കോടന്‍സി’ന് പുതിയ നേതൃത്വം. സീസണ് ഫൈവ് ചീഫ് ഓര്‍ഗനൈസറായി കബീര്‍ നല്ലളത്തെയും അഡ്മിന് ലീഡായി റാഫി കൊയിലാണ്ടിയെയും ഫിനാന്‍സ് ലീഡായി ഫൈസല്‍ പൂനൂരിനെയും തിരഞ്ഞെടുത്തു. മുനീബ് പാഴൂരാണ് ഫൗണ്ടര്‍ ഒബ്സര്‍വര്‍. മലസ് അല്‍മാസ് ഓഡിറ്റോറിയത്തില്‍ നടന്ന എക്സിക്യൂട്ടീവ് യോഗത്തില്‍ കോഴിക്കോടന്‍സ് ഫൗണ്ടര്‍ മെമ്പര്‍ മുനീബ് പാഴൂര്‍ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. സീസണ് ഫോര്‍ ചീഫ് ഓര്‍ഗനൈസര്‍ റാഫി കൊയിലാണ്ടി അധ്യക്ഷനായി.
മറ്റു ലീഡുമാരായി ഹസന് ഹര്‍ഷദ് ഫറോക്ക് (പ്രോഗ്രാം),സഹീര്‍ മുഹ്യുദ്ദീന്‍ ചേവായൂര്‍ (ഫാമിലി),റംഷി ഓമശ്ശേരി(ചില്‍ഡ്രന്‍ ആന്റ് എജ്യുഫണ്‍),മുജീബ് മൂത്താട്ട്(ബിസിനസ്),ലത്തീഫ് കാരന്തൂര്‍(വെല്‍ഫെയര്‍),ഷമീം മുക്കം(ടെക്നോളജി),പ്രഷീദ് തൈക്കൂട്ടത്തില്‍(സ്പോര്‍ട്സ്),നിബിന് കൊയിലാണ്ടി(മീഡിയ) എന്നിവരെ തിരഞ്ഞെടുത്തു. അഡ്മിന് ലീഡ് കെസി ഷാജു പ്രവര്‍ത്തന റിപ്പോര്‍ട്ടും ഫിനാന്‍സ് ലീഡ് ഫൈസല്‍ പൂനൂര് സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു.
വികെകെ അബ്ബാസ്,റാഷിദ് ദയ,അബ്ദുസ്സലാം ഒറ്റക്കണ്ടത്തില്‍,ഫാസില്‍ വെങ്ങാട്ട്,സിടി സഫറുല്ല പ്രസംഗിച്ചു. ഉമ്മര്‍ മുക്കം,മുസ്തഫ നെല്ലിക്കാപറമ്പ,ലത്തീഫ് ദര്‍ബാര്‍,അലി അക്ബര്‍ ചെറൂപ്പ,അനില്‍ മാവൂര്‍,ലത്തീഫ് ഓമശ്ശേരി,നൗഫല്‍ മുല്ലവീട്ടില്‍,നവാസ് ഓപീസ്,മുഹമ്മദ് നിസാം,യതി മുഹമ്മദ്,ഷബീര്‍ കക്കോടി,നാസര്‍ മാവൂര്‍,റഷീദ് പൂനൂര് പങ്കെടുത്തു. ചീഫ് ഓര്‍ഗനൈസര്‍ കബീര്‍ നല്ലളം നന്ദി പറഞ്ഞു.