അബുദാബി സിറ്റി പ്രവാസി സാഹിത്യോത്സവ് 27ന്
ദുബൈ : ദുബൈ ക്രീക്ക് ഹാര്‍ബറിന്റെ റെസിഡന്‍ഷ്യല്‍ ഏരിയകളില്‍ സേവനം നല്‍കുന്നതിനായി റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി രണ്ട് മറൈന്‍ ട്രാന്‍സ്പോര്‍ട്ട് ലൈനുകള്‍ തുടങ്ങി. ആദ്യ ലൈന്‍ ദുബൈ ക്രീക്ക് ഹാര്‍ബറിനും ദുബൈ ഫെസ്റ്റിവല്‍ സിറ്റിക്കും ഇടയില്‍ വാരാന്ത്യങ്ങളില്‍ (ശനി, ഞായര്‍) 16:00 മുതല്‍ 23:55 വരെ പ്രവര്‍ത്തിക്കും. രണ്ടാമത്തെ ലൈന്‍ ദുബൈ ക്രീക്ക് ഹാര്‍ബറിനെ അല്‍ ജദ്ദാഫ് മറൈന്‍ ട്രാന്‍സ്പോര്‍ട്ട് സ്റ്റേഷനിലേക്കും അല്‍ ഖോര്‍ മെട്രോ സ്റ്റേഷനിലേക്കും ബന്ധിപ്പിക്കുന്നു. പ്രവൃത്തിദിവസങ്ങളില്‍ (തിങ്കള്‍ മുതല്‍ വെള്ളി വരെ) 07:30 മുതല്‍ 10:50 വരെയും 16:00 മുതല്‍ 22:50 വരെയും സര്‍വീസ് നടത്തും. ഓരോ സ്റ്റോപ്പിനും 2 ദിര്‍ഹം മാത്രമാണ് നിരക്ക്. എമിറേറ്റിലെ വിനോദസഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ചാണ് ഈ രണ്ട് ലൈനുകളും രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ദുബൈയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളും റെസിഡന്‍ഷ്യല്‍ ഏരിയകളും നവീകരിക്കാനും വാട്ടര്‍ഫ്രണ്ട് കമ്മ്യൂണിറ്റി ആന്റ് ഡെവലപ്മെന്റ് പ്രോജക്ടുകള്‍ക്കായി ആര്‍ടിഎയും എമാര്‍ പ്രോപ്പര്‍ട്ടീസും തമ്മിലുള്ള സഹകരണ കരാറില്‍ ഒപ്പുവെച്ചതിനെ തുടര്‍ന്നാണ് ഈ ലൈനുകള്‍ ആരംഭിച്ചത്. ആര്‍ടിഎയുടെ പബ്ലിക് ട്രാന്‍സ്പോര്‍ട്ട് ഏജന്‍സി സിഇഒ അഹമ്മദ് ബഹ്റോസിയാന്‍ ആര്ടിഎയ്ക്കുവേണ്ടി കരാറില്‍ ഒപ്പുവച്ചു, എമാര്‍ പ്രോപ്പര്‍ട്ടീസ് എക്സിക്യുട്ടീവ് ബോര്‍ഡ് അംഗം അഹമ്മദ് അല്‍ മത്രൂഷിയും ഒപ്പുവച്ചു.