കുവൈത്ത് – ഒമാന്, യുഎഇ – ഖത്തര് : ഗള്ഫ് കപ്പിന് സമനില തുടക്കം
അബുദാബി : ഹൃദ്രോഗം,സ്ട്രോക്ക് എന്നിവ കാരണമുള്ള മരണങ്ങള് മൂന്നിലൊന്നായി കുറയ്ക്കുന്നതിന് പുതിയ ചട്ടങ്ങള് പുറത്തിറക്കി യുഎഇ ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയം .6 വര്ഷത്തിനകം മരണനിരക്ക് 33% കുറയ്ക്കുകയാണ് ലക്ഷ്യം. ഹൃദ്രോഗ അപകടസാധ്യത കണക്കാക്കുന്ന ഫ്രമിന്ഗം കാര്ഡിയോവാസ്ക്കുലര് റിസ്ക് സ്കോര് സംവിധാനം യുഎഇയിലെ എല്ലാ സര്ക്കാര് ആശുപത്രികളിലും സജ്ജമാണ്. ഇതനുസരിച്ച് രോഗിയുടെ പ്രായം, കൊളസ്ട്രോള് അളവ്, രക്തസമ്മര്ദം, പ്രമേഹം, പുകവലി തുടങ്ങിയ വിവരങ്ങള് ശേഖരിച്ച് പഠനവിധേയമാക്കിയാണ് ഹൃദ്രോഗങ്ങള് ഉണ്ടാകാനുള്ള സാധ്യത മുന്കൂട്ടി മനസ്സിലാക്കുന്നത്. സ്ട്രോക്ക് ഹൃദയ സംബന്ധമായ രോഗങ്ങള് എന്നിവ കുറയ്ക്കാന് സഹായിക്കുന്നതിലൂടെ മരണനിരക്ക് മൂന്നിലൊന്നായി കുറയ്ക്കാമെന്നാണ് വിലയിരുത്തല്