
മലയാളത്തിലെ പ്രമുഖ എഴുത്തുകാരെവളര്ത്തിയെടുത്തത് ചന്ദ്രിക:ഷാജഹാന് മാടമ്പാട്ട്
ദുബൈ : ഈ വര്‍ഷം ദുബൈയില്‍ 39 പുതിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങുമെന്ന് കെഎച്ച്ഡിഎ അറിയിച്ചു. സ്കൂളുകളും നഴ്സറികളും യൂണിവേഴ്സിറ്റികളും ഉള്‍പ്പെടെയാണ് 39 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തനം ആരംഭിക്കുക. എല്ലാ സ്ഥാപനങ്ങളിലും കൂടി 16,000 സീറ്റുകളുണ്ടാകും. സ്വകാര്യ മേഖലയിലാണ് എല്ലാ സ്ഥാപനങ്ങളും ആരംഭിക്കുന്നതെന്ന് നോളജ് ആന്‍ഡ് ഹ്യൂമന്‍ ഡവലപ്മെന്റ് അതോറിറ്റി വ്യക്തമാക്കി. പുതിയ സ്കൂളുകളില്‍ 5 എണ്ണം ബ്രിട്ടിഷ് കരിക്കുലമാണ്. ജുമൈറയിലെ ദുബൈ ബ്രിട്ടിഷ് സ്കൂള്‍, ജെംസ് ഫൗണ്ടേഴ്സ് സ്കൂള്‍ ദുബൈ സൗത്ത്, ന്യു ഡോണ്‍ പ്രൈവറ്റ് സ്കൂള്‍ മുഹൈസിന, ഹാംറ്റണ്‍ ഹൈറ്റ്സ് ഇന്റര്‍നാഷനല്‍ സ്കൂള്‍ തവാര്‍, സ്പ്രിങ്ഫീല്‍ഡ് ഇന്റര്‍നാഷനല്‍ സ്കൂള്‍ അല്‍ അവീര്‍ എന്നിവയാണ് യുകെ കരിക്കുലം സ്കൂളുകള്‍. അല്‍ ബര്‍ഷ സൗത്തില്‍ ഫ്രഞ്ച് കരിക്കുലത്തിലും പുതിയ സ്കൂള്‍ തുറക്കും. 29 പുതിയ ഏര്‍ലി ചൈല്‍ഡ്ഹുഡ് സെന്ററുകളും ആരംഭിക്കുന്നുണ്ട്. ഇതില്‍ ഒരെണ്ണം ചൈനീസ് കരിക്കുലത്തിലാണ്. ദുബൈയിലെ ആദ്യ ചൈനീസ് കരിക്കുലം ഇസിസിയാണിത്. മറ്റുള്ളവ ബ്രിട്ടിഷ് സിലബസാണ്. 4 പുതിയ യൂണിവേഴ്സിറ്റികളാണ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. ഇതില്‍ ഇന്ത്യയില്‍ നിന്നുള്ള സിംബയോസിസ് ഇന്റര്‍നാഷനല്‍ യൂണിവേഴ്സിറ്റിയുമുണ്ട്. ഫ്രാന്‍സില്‍ നിന്നുള്ള സ്കൂള്‍ ഓഫ് നോളജ് ഇക്കോണമി ആന്‍ഡ് മാനേജ്മെന്റ് ബിസിനസ് സ്കൂള്‍, പ്ലീക്കനോവ് റഷ്യന്‍ യൂണിവേഴ്സിറ്റി ഓഫ് ഇക്കണോമിക്സ്, ചൈന-യുഎഇ സംരംഭമായ നിയോ ഹൊറൈസണ്‍ സ്കൂള്‍ ഓഫ് ബിസിനസ് എന്നിവയാണ് മറ്റു യൂണിവേഴ്സിറ്റികള്‍. ബിസിനസില്‍ ബിരുദാനന്തര ബിരുദ കോഴ്സുകള്‍ മാത്രമാണ് നിയോ ഹൊറൈസണില്‍ ലഭിക്കുക.