
ഇന്ത്യ-യുഎഇ സഹകരണം ‘ആകാശ’ത്തോളം ഉയരെ
അബുദാബി : പെരിന്തല്‍മണ്ണ സിഎച്ച് സെന്റര്‍ അബുദാബി ചാപ്റ്റര്‍ കമ്മിറ്റി ചെയര്‍മാനായി ബഷീര്‍ നെല്ലിപ്പറമ്പനിനെയും ജനറല്‍ കണ്‍വീനറായി ഫൈസല്‍ പെരിന്തല്‍മണ്ണയെയും ട്രഷററായി ഫാഹിസ് വളപുരത്തെയും തിരഞ്ഞെടുത്തു. റഷീദ് പട്ടാമ്പി,റഫീഖ് പി.ടി,മജീദ് അണ്ണാന്‍തൊടി,ഷൗക്കത്ത് കാപ്പുമുഖം,റഷീദ് കാഞ്ഞിരത്തില്‍ എന്നിവര്‍ അഡൈ്വസറി ബോര്‍ഡ് അംഗങ്ങളാണ്. വൈസ് ചെയര്മാന്മാമാരായി റിയാസ് ആലിക്കല്‍,ഷിനാസ് നാലകത്ത്,ജലീല്‍ കരുവാന്‍കുഴി,കരീം കീടത്ത് അലനല്ലൂര്‍,ഖാജാ ഹുസൈന് നാട്ടുകല്‍,നജീബ് തേലക്കാട് എന്നിവരെയും ജോയിന്റ് കണ്‍വീനര്‍മാരായി ഷഫീഖ് കട്ടുപ്പാറ,ഗഫൂര്‍ മുതിരമണ്ണ,ലത്തീഫ് പീറാലി,ഷബീര്‍ പൊന്ന്യാകുര്‍ശി,ഫവാസ് ചെറുകര,ആഷിക് ആനമങ്ങാട് എന്നിവരെയും തിരഞ്ഞെടുത്തു. അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ ചേര്‍ന്ന യോഗത്തില്‍ പെരിന്തല്‍മണ്ണ മണ്ഡലം കെഎംസി പ്രസിഡന്റ് ബഷീര്‍ നെല്ലിപ്പറമ്പ് അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് റഷീദ് പട്ടാമ്പി ഉദ്ഘാടനം ചെയ്തു. യുഎഇ കെഎംസിസി പെരിന്തല്‍മണ്ണ മണ്ഡലം ജനറല്‍ സെക്രട്ടറി റഫീഖ് പി.ടി നേതൃത്വം നല്കി. ചര്‍ച്ചയില്‍ പാലക്കാട് ജില്ലാ വൈസ് പ്രസിഡന്റ് ജലീല്‍ കരുവന്‍കുഴി,മലപ്പുറം ജില്ലാ സെക്രട്ടറി ഫൈസല്‍ പെരിന്തല്‍മണ്ണ, മണ്ഡലം ജനറല്‍ സെക്രട്ടറി ഷഫീഖ് കട്ടുപ്പാറ,ട്രഷറര്‍ റിയാസ് ആലിപ്പറമ്പ്,ഷിനാസ്, ഷൗക്കത്ത്,ഷബീര്‍ പങ്കെടുത്തു.