ഷാര്‍ജ ദിബ്ബ അല്‍ഹിസ്ന്‍ കോട്ട ഇസ്ലാമിക പൈതൃക പട്ടികയില്‍
ദുബൈ : ബിസിനസ് ക്ലാസ് യാത്രകള്‍ക്ക് പുതിയ അനുഭവം സമ്മാനിക്കാനൊരുങ്ങി എമിറേറ്റ്സ്. ജനീവയിലേക്കുള്ള ഇകെ 83-ബോയിംഗ് 777 വിമാനത്തിലാണ് പുതിയ രൂപത്തിലുള്ള നോസ് ടു ടെയില്‍ ക്യാബിന് ഒരുക്കിയിരിക്കുന്നത്. വിമാനം പൂര്‍ണ്ണമായ നവീകരണത്തിന് ആകെ 37 ദിവസമെടുത്തു. ഔദ്യോഗികമായി പ്രഖ്യാപിച്ച ഷെഡ്യൂളിന് നാല് ദിവസം മുമ്പ് പണിതീര്‍ത്ത് സര്‍വീസ് തുടങ്ങി. എയര്‍ലൈനിന്റെ പരിചയസമ്പന്നരായ ഇന്‍ഹൗസ് എഞ്ചിനീയറിംഗ് ടീം എങ്ങനെയാണ് ആദ്യത്തെ എമിറേറ്റ്സ് 777 ക്യാബിനുകള്‍ അഴിച്ചുമാറ്റുകയും ഘടിപ്പിക്കുകയും നവീകരിക്കുകയും ചെയ്തതിന്റെ ദൃശ്യാവിഷ്കാരവും പുറത്തുവിട്ടു. പ്രീമിയം യാത്രയുടെ കാര്യത്തില്‍ മാനദണ്ഡം ഉയര്‍ത്തി, പുതിയ സിഗ്നേച്ചര്‍ ഇന്റീരിയറുകളുള്ള ഏറ്റവും പുതിയ ബോയിംഗ് 777 അവതരിപ്പിക്കുന്നതിലൂടെ സമാനതകളില്ലാത്ത ഓണ്‍ബോര്‍ഡ് അനുഭവം നല്‍കാനുള്ള പ്രതിജ്ഞാബദ്ധത എമിറേറ്റ്സ് അധികൃതര്‍ വ്യക്തമാക്കി. ഏറ്റവും പുതിയ ഈ ബിസിനസ് ക്ലാസ് ക്യാബിന് ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സ്വകാര്യത നല്കുന്നു. ഓണ്‍ബോര്‍ഡ് ഉല്‍പ്പന്നങ്ങള്‍ക്കായി കൂടുതല്‍ ബോയിംഗ് 777കളും A380കളും പുതുക്കിയതിനാല്‍, ഉപഭോക്താക്കള്‍ക്ക് രണ്ട് തരത്തിലുള്ള വിമാനങ്ങളിലും ആകാശത്ത് മികച്ച അനുഭവങ്ങള്‍ സ്ഥിരമായി ആസ്വദിക്കാനാകും.