
യുഎഇയില്‍ എമിറേറ്റ്സ് ഐഡി ഡിജിറ്റലാകുന്നു
ദുബൈ: ബര്ദുബൈയെ ദുബൈ ദ്വീപുകളുമായി ബന്ധിപ്പിക്കാന്‍ പുതിയ പാലം. ഗതാഗത സൗകര്യം മെച്ചപ്പെടുത്തുന്നതിനും അതിവേഗം ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരുന്നതിനുമാണ് ദുബൈ ക്രീക്കിന് മുകളിലൂടെ പാണം നിര്‍മിക്കുന്നതെന്ന് റോഡ്സ് ആന്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) വ്യക്തമാക്കി. ദുബൈയുടെ ദ്രുതഗതിയിലുള്ള നഗരവളര്ച്ചക്ക് ഇത് ഏറെ സഹായകമാകും. ആര്‍ടിഎയുടെ ഏറ്റവും ശ്രദ്ധേയമായ പദ്ധതികളിലൊന്നായ അല്‍ ഷിന്ദഗ ഇടനാഴിയുടെ വികസനത്തിന്റെ ഭാഗമായാണ് പാലം പണിയുന്നത്.
ഏകദേശം 1,425 മീറ്റര്‍ നീളമുള്ള പാലത്തിന് ഇരുവശത്തേക്കും നാലു വരികളാണുള്ളത്. മണിക്കൂറില്‍ 16,000 വാഹനങ്ങള്‍ക്ക് ഇതിലൂടെ കടന്നുപോകാന്‍ കഴിയും. ഇന്‍ഫിനിറ്റി ബ്രിഡ്ജിനും പോര്‍ട്ട് റാഷിദ് ഡെവലപ്മെന്റ് ഏരിയയ്ക്കും ഇടയില്‍ നിര്‍മിക്കുന്ന പാലം അരുവിയില്‍ നിന്ന് 18.5 മീറ്റര്‍ ഉയരത്തിലായിരിക്കും. സമുദ്രഗതാഗതം സുഗമമാക്കുന്നതിനായി ഇവിടെ 75 മീറ്റര്‍ വീതിയുള്ള നാവിഗേഷന്‍ ചാനല്‍ നല്‍കും.
വാഹന തിരക്ക് ലഘൂകരിക്കുന്നതിനൊപ്പം കാല്‍നട യാത്രക്കാര്‍ക്കും സൈക്ലിങ്ങിനും സഹായകമാകുന്ന പ്രത്യേക ട്രാക്കുകളും നിര്‍മിക്കും. ബര് ദുബൈയിലെയും ദുബൈ ദ്വീപുകളിലെയും നിലവിലുള്ള റോഡുകളുമായി ബന്ധിപ്പിക്കുന്നതിന് 2,000 മീറ്റര്‍ ഉപരിതല റോഡുകളും പദ്ധതിയില്‍ ഉള്‍പ്പെടുന്നു.
13 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ളതും 15 കവലകള്‍ ഉള്‍ക്കൊള്ളുന്നതുമായ അല്‍ ഷിന്ദഗ ഇടനാഴി വികസന പദ്ധതിയുടെ പ്രധാന ഭാഗമാണ് ഈ പാലം. ദെയ്റ,ബര് ദുബൈ്,ദുബൈ ദ്വീപുകള്‍, ദെയ്റ വാട്ടര്‍ഫ്രണ്ട്,ദുബൈ മാരിടൈം സിറ്റി,പോര്‍ട്ട് റാഷിദ് തുടങ്ങിയ സുപ്രധാന പ്രദേശങ്ങള്‍ക്ക് ഈ ഇടനാഴി പ്രയോജനം ചെയ്യും. ഏകദേശം പത്ത് ലക്ഷം ആളുകള്‍ക്ക് പദ്ധതി പ്രയോജനം ചെയ്യുമെന്ന് ആര്‍ടിഎ എക്സിക്യൂട്ടീവ് ഡയരക്ടര്‍ ബോര്‍ഡ് ചെയര്മാന് ഡയരക്ടര്‍ ജനറല്‍ മതര്‍ അല്‍ തായര്‍ പറഞ്ഞു. ഈ ഇടനാഴിയുടെ വികസനം യാത്രാ സമയം 104 മിനിറ്റില്‍ നിന്ന് വെറും 16 മിനിറ്റായി കുറയ്ക്കും, ഇത് 20 വര്‍ഷത്തിനുള്ളില്‍ ഏകദേശം 45 ബില്യണ്‍ ദിര്‍ഹം ലാഭിക്കുമെന്ന് കണക്കാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.