
എഐഎം കോണ്‍ഗ്രസ് 7 മുതല്‍ 9 വരെ
ദുബൈ: കേന്ദ്രസര്‍ക്കാരിന് കീഴിലെ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി മെയ് നാലിന് നടത്തുന്ന മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റ് എഴുതുന്നതിന് തയാറെടുക്കുന്ന ദുബൈയിലെ വിദ്യാര്‍ഥികള്‍ക്ക് ദുബൈ കെഎംസിസി പരീക്ഷാ രജിസ്ട്രേഷന് ഹെല്‍പ്പ് ഡസ്ക് ഒരുക്കി. നീറ്റ് രജിസ്ട്രേഷന് ആവശ്യമായ രേഖകള്‍ ശേഖരിക്കുന്നതിനും അവ രജിസ്ട്രേഷന് സമയത്ത് അപ്ലോഡ് ചെയ്യുന്നതിനും നേരിടുന്ന ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരമായാണ് ഹെല്‍പ്പ് ഡസ്ക് സംവിധാനിച്ചത്. ഹെല്‍പ്പ് ഡസ്കിന്റെ ഉദ്ഘാടനം ദുബൈ കെഎംസിസി സിഡിഎ ബോര്‍ഡ് ഡയരക്ടര്‍ റാഷിദ് അസ്ലം ബിന്‍ മുഹ്യുദ്ദീന്‍ നിര്‍വഹിച്ചു. യുഎഇയില്‍ നീറ്റ് പരീക്ഷ സെന്ററുകള്‍ അനുവദിക്കപ്പെട്ടതോടെയും ഇന്ത്യയിലെ സര്‍ക്കാര്‍, സ്വാശ്രയ മെഡിക്കല്‍ കോളജുകളിലും വിദേശത്തും മെഡിക്കല്‍ കോഴ്സ് പ്രവേശനത്തിന് നീറ്റ് നിര്‍ബന്ധമാക്കുകയും ചെയ്തതോടെ അപേക്ഷകരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ ദുബൈ കെഎംസിസി ഹെല്‍പ്പ് ഡസ്ക് വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസമാകും. ചടങ്ങില്‍ പ്രസിഡന്റ് ഡോ.അന്‍വര്‍ അമീന് അധ്യക്ഷനായി. ട്രഷറര്‍ പി.കെ ഇസ്മായീല്‍,ഭാരവാഹികളായ ഇസ്മായില്‍ ഏറാമല,കെപിഎ സലാം,ഇബ്രാഹീം മുറിച്ചാണ്ടി,അബ്ദുല്ല ആറങ്ങാടി,മുഹമ്മദ് പട്ടാമ്പി,ഹംസ തൊട്ടി, ചെമ്മുക്കന്‍ യാഹുമോന്‍,ബാബു എടക്കുളം,പിവി നാസര്‍,അഡ്വ.ഇബ്രാഹീം ഖലീല്‍,അഫ്സല് മെട്ടമ്മല്‍,ആര്.ഷുക്കൂര്‍, എന്‍കെ ഇബ്രാഹീം,അബ്ദുസ്സമദ് ചാമക്കാല,അഹമ്മദ് ബിച്ചി,നാസര്‍ മുല്ലക്കല്‍,ഷഫീഖ് സലാഹുദ്ദീന്,ഒകെ ഇബ്രാഹീം പങ്കെടുത്തു. നീറ്റ് രജിസ്ട്രേഷന് സംബന്ധിച്ച കാര്യങ്ങള്‍ റഫീഖ് ഹുദവി,അഹമ്മദലി ഹുദവി എന്നിവര്‍ വിശദീകരിച്ചു. ദുബൈ കെഎംസിസിയുടെ സ്റ്റുഡന്‍സ് ആന്റ് എജ്യുക്കേഷന്‍ വിങ്ങാണ് ഹെല്‍പ്പ് ഡസ്കിന് നേതൃത്വം നല്‍കുന്നത്. ജനറല്‍ സെക്രട്ടറി യഹ്യ തളങ്കര സ്വാഗതവും ഒ.മൊയ്തു നന്ദിയും പറഞ്ഞു.