ഗസ്സയിലെ വെടിനിര്ത്തല് പ്രഖ്യാപനത്തെ യുഎഇ സ്വാഗതം ചെയ്തു
തിരുവനന്തപുരം: ഉത്തരാഖണ്ഡില് ജനുവരി 28 മുതല് നടക്കുന്ന ദേശീയ ഗെയിംസിനുള്ള കേരളാ ടീമിന്റെ പരിശീലനത്തിനും മറ്റു ഒരുക്കങ്ങള്ക്കുമായി 4.5 കോടി രൂപ അനുവദിച്ചു. 9.9 കോടിയാണ് സംസ്ഥാന സ്പോര്ട്സ് കൗണ്സില് ആവശ്യപ്പെട്ടിരുന്നത്. ആദ്യഗഡു എന്ന നിലയ്ക്കാണ് നാലരക്കോടി അനുവദിച്ചത്. വിവിധ കായിക ഇനങ്ങളുടെ പരിശീലന ക്യാമ്പുകള്, ജഴ്സി, കായികോപകരണങ്ങള്, വിമാന യാത്രാക്കൂലി എന്നീ കാര്യങ്ങള്ക്കായാണ് പ്രധാനമായും അനുവദിച്ച തുക ഉപയോഗിക്കുക.
17 കായിക ഇനങ്ങളുടെ പരിശീലന ക്യാമ്പുകള് വിവിധ കേന്ദ്രങ്ങളിലായി തുടങ്ങിയിട്ടുണ്ട്. നാലിനങ്ങളുടെ ക്യാമ്പുകള് ജനുവരി 17 നകം ആരംഭിക്കും. ട്രയാത്ത്ലണ്, റോവിങ്ങ് ക്യാമ്പുകള് ഡിസംബറില് തന്നെ തുടങ്ങിയിരുന്നു. കേരളത്തിന് സാധ്യതയുള്ള ഫുട്ബോള്, വാട്ടര്പോളോ, കനോയിങ്ങ്-കയാക്കിങ്ങ്, നെറ്റ്ബോള് ഇനങ്ങളില് പരിശീലനം തുടങ്ങിയിട്ടുണ്ട്. പരിശീലന ക്യാമ്പുകളുടെ പ്രവര്ത്തനം നിരീക്ഷിക്കാന് സ്പോട്സ് കൗണ്സില് ഒബ്സര്വര്മാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
യാത്ര വിമാനത്തില്
ദേശീയ ഗെയിംസിനുള്ള കേരളാ ടീമിന്റെ യാത്ര ഇത്തവണ വിമാനത്തിലാണ്. ആദ്യമായാണ് ദേശീയ ഗെയിംസിനുള്ള മുഴുവന് ടീമിനെയും വിമാനമാര്ഗ്ഗം കൊണ്ടുപോകുന്നത്. ഉത്തരാഖണ്ഡിലേക്ക് ട്രെയിന് മാര്ഗ്ഗം നാല് ദിവസത്തോളം യാത്രയുണ്ട്. ഇതു കായികതാരങ്ങളുടെ പ്രകടനത്തെ ദോഷകരമായി ബാധിക്കും എന്നതിനാല് വിമാനമാര്ഗ്ഗം കൊണ്ടുപോകണമെന്ന് കായിക മന്ത്രി വി അബ്ദുറഹിമാന് നിര്ദ്ദേശിക്കുകയായിരുന്നു. മത്സരങ്ങളുടെ ഷെഡ്യുള് അനുസരിച്ചാകും കായികതാരങ്ങളെ കൊണ്ടുപോകുന്നത്. മത്സരക്രമം അനുസരിച്ച് ടിക്കറ്റുകള് എടുക്കാന് സര്ക്കാര് ഏജന്സിയായ ഒഡേപെകിനെ ചുമതലപ്പെടുത്തി.
ബാസ്കറ്റ് ബാൾ കേരള ടീമിന് സ്വീകരണം
ആലപ്പുഴ: ഗുജറാത്തിൽ നടന്ന 74ാമത് സീനിയർ ദേശീയ ബാസ്കറ്റ് ബാൾ ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടിയ കേരള വനിത ടീമിന് തൃശൂർ, ആലപ്പുഴ റെയിൽവേ സ്റ്റേഷനുകളിൽ ഉജ്ജ്വല സ്വീകരണം നൽകി. ചൊവ്വാഴ്ച ഉച്ചക്ക് തിരുനെൽവേലി ഹംസഫർ എക്സ്പ്രസിൽ തൃശൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയ സംസ്ഥാന സ്പോർട്സ് കൗൺസിൽ പരിശീലകൻ വിപിൻ, അസി. കോച്ച് രാഹുൽ, ക്യാപ്റ്റൻ ആർ. ശ്രീകല എന്നിവരുൾപ്പെട്ട സംഘത്തിനെ കേരള ബാസ്കറ്റ്ബാൾ അസോസിയേഷൻ (കെ.ബി.എ) പ്രസിഡന്റ് പി.ജെ. സണ്ണി, തൃശൂർ ജില്ല സെക്രട്ടറിയും സെലക്ഷൻ കമ്മിറ്റി ചെയർമാനുമായ പി.സി. ആന്റണി, കോച്ച് വിന്നി ബെസ്റ്റിൻ എന്നിവർ ചേർന്ന് സ്വീകരിച്ചു.
ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ കേരള ബാസ്കറ്റ്ബാൾ അസോസിയേഷൻ അധ്യക്ഷൻ ജേക്കബ് ജോസഫിന്റെ നേതൃത്വത്തിൽ ആലപ്പുഴ ജില്ല ബാസ്കറ്റ്ബാൾ അസോസിയേഷൻ അംഗങ്ങളും ടീമിനെ സ്വീകരിക്കാൻ എത്തിയിരുന്നു.