
യുഎഇയില്‍ ഏപ്രിലില്‍ ഇന്ധനവില കുറയും
ദുബൈ: ബഹിരാകാശ മേഖലയില്‍ കുതിച്ചുചാട്ടം നടത്തുന്ന യുഎഇക്ക് പുതിയ അംഗീകാരം. നാസ സ്പേസ് ആപ്സ് ചലഞ്ച് 2024 അതിന്റെ പത്ത് ആഗോള വിജയികളെ പ്രഖ്യാപിച്ചു. ഇതില്‍ യുഎഇ ടീം ‘മോസ്റ്റ് ഇന്‍സ്പിരേഷണല്‍’ അവാര്‍ഡ് നേടി ഒരു പ്രധാന നേട്ടം കൈവരിച്ചു. 15 ടീമുകളില്‍ നിന്നായി 93,000 പേര് പങ്കെടുത്ത ഈ ചലഞ്ചില്‍ 163 രാജ്യങ്ങളില്‍ നിന്ന് 10,000 നൂതന പ്രോജക്ടുകള്‍ സമര്‍പ്പിച്ചു. ആഗോള ടീമുകളുമായുള്ള ശക്തമായ മത്സരത്തിനൊടുവിലാണ് യുഎഇ ടീം വിജയിച്ചത്. ദുബൈ യൂണിവേഴ്സിറ്റിയുടെയും സാങ്കേതിക പങ്കാളിയായ SPACE.TAYAR ന്റെയും പങ്കാളിത്തത്തോടെയാണ് ഈ പരിപാടി സംഘടിപ്പിച്ചത്. വിജയിച്ച ഏക യുഎഇ ടീമായ ഷാര്‍ജയില്‍ നിന്നുള്ള ടീം, കാലാവസ്ഥ, ഭൂമിശാസ്ത്രം, മണ്ണിന്റെ ആരോഗ്യം തുടങ്ങിയ വിഷയങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയ പാഠങ്ങളില്‍ ഉള്‍പ്പെടുത്താവുന്ന സുസ്ഥിര വികസന ലക്ഷ്യങ്ങളെക്കുറിച്ച് ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്നതിനുള്ള ഒരു വിദ്യാഭ്യാസ പദ്ധതി വികസിപ്പിച്ചെടുത്തു. ജൂണ്‍ 4 ന് അമേരിക്കയിലെ ഗ്രീന്ബെല്റ്റിലുള്ള നാസയുടെ ഗോഡ്ഡാര്‍ഡ് സ്പേസ് ഫ്ലൈറ്റ് സെന്ററില്‍ നടക്കുന്ന ചടങ്ങില്‍ വിജയികളായ ടീമുകളെ ആദരിക്കും. സര്‍ഗ്ഗാത്മകതയും നവീകരണവും പ്രോത്സാഹിപ്പിക്കുന്നതില്‍ ഇത്തരം മത്സരങ്ങളുടെ പ്രാധാന്യം ദുബൈ യൂണിവേഴ്സിറ്റി പ്രസിഡന്റ് ഡോ. ഇസ്സ അല്‍ ബസ്താക്കി ഊന്നിപ്പറഞ്ഞു. ദേശീയ നയത്തിന് അനുസൃതമായി നവീകരണത്തെ വളര്‍ത്തിയെടുക്കുന്നതിനുള്ള യുഎഇയുടെ ശക്തമായ കുതിപ്പ് അദ്ദേഹം എടുത്തുപറഞ്ഞു.
എല്ലാ പ്രായക്കാര്‍ക്കും ഇടയില്‍ നവീകരണത്തെ പ്രോത്സാഹിപ്പിക്കുന്നതിലും ബഹിരാകാശ സാങ്കേതികവിദ്യയിലെ പുരോഗതിക്ക് വഴിയൊരുക്കുന്നതിലും നാസ ചലഞ്ച് നിര്‍ണായക പങ്ക് വഹിക്കുന്നുണ്ടെന്ന് ജിഐഇ സിഇഒ താരിഖ് സലാ അല്‍ദിന്‍ അഭിപ്രായപ്പെട്ടു. ദുബൈ, ഷാര്‍ജ, അജ്മാന് എന്നിവയുള്‍പ്പെടെ യുഎഇയിലെ വിവിധ മേഖലകളില്‍ നിന്നുള്ള 202 ടീമുകളെ ഈ വര്‍ഷത്തെ ചലഞ്ച് ആകര്‍ഷിച്ചു.