
അബുദാബി പൊന്നാനി മണ്ഡലം ഗള്ഫ് ചന്ദ്രിക പ്രചാരണ കാമ്പയിന് പ്രൗഢ തുടക്കം
ഷാര്ജ : എ ഫോര് പേപ്പറില് ലഹരി മിശ്രിതം, ഷാര്ജ പോലീസ് നടത്തിയ വിദഗ്ദ നീക്കത്തില് വില്പ്പനക്കായി ശേഖരിച്ചു വെച്ച വന് മയക്കു മരുന്ന് ശേഖരം പിടികൂടി. രഹസ്യ വിവരത്തെ തുടര്ന്ന് ഷാര്ജ പോലീസ് ആന്റി നാര്ക്കോട്ടിക് ഡിപ്പാര്ട്ട്മെന്റ് നടത്തിയ അന്വേഷണത്തിലാണ് മയക്കു മരുന്ന് ശേഖരവുമായി ആറ് ഏഷ്യന് വംശജര് വലയിലായത്.
എമിറേറ്റില് ലഹരി ഉല്പ്പന്നങ്ങളുമായി ബന്ധപ്പെട്ട് പ്രവര്ത്തിക്കുന്ന ഒരു ഏഷ്യന് വംശജനെ കുറിച്ച് ഷാര്ജ പൊലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇയാളെ നിരീക്ഷച്ചതില് നിന്നും വന് മയക്കു മരുന്ന് ലോബിയിലെ കണ്ണിയാണെന്നു മനസ്സിലായി. തുടര്ന്ന് ഷാര്ജ പോലിസ് ലഹരി വിരുദ്ധ വിഭാഗം പ്രത്യേക അന്വോഷണ സംഘം രൂപീകരിച്ചു നിരീക്ഷണം ശക്തമാക്കി. സംഘത്തില് മറ്റു അഞ്ചു പേര് കൂടിയുണ്ടെന്ന് അന്വോഷണത്തില് വ്യക്തമായി. ആറ് പേരെയും കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിന് ശേഷം ഇവരുടെ താമസ സ്ഥലങ്ങളില് നടത്തിയ പരിശോധനയിലാണ് വന് മയക്കു മരുന്ന് ശേഖരം കണ്ടുകെട്ടിയത്.
സംശയാസ്പദമായ രീതിയില് താമസ സ്ഥലത്ത് സൂക്ഷിച്ച് വെച്ച എ ഫോര് ഷീറ്റ് പേപ്പറുകളും കളറിങ് ബുക്കുകളും കണ്ടെത്തിയതാണ് അന്വോഷണത്തില് വഴിത്തിരിവായത്. ഫോറന്സിക് ലബോറട്ടറിയില് നടത്തിയ പരിശോധനയില് എ ഫോര് പേപ്പറുകളും കളറിങ് ബുക്കിലെ പേജുകളും മയക്കു മരുന്ന് മിശ്രിതം അടങ്ങിയവയാണ് എന്ന് കണ്ടെത്തി. ഏതാണ്ട് നാല് കിലോഗ്രാമോളം മയക്കു മരുന്നാണ് പിടിച്ചെടുത്തത്.
പിടിയിലായവര് അന്താരാഷ്ട്ര മയക്കു മരുന്ന് ലോബിയിലെ കണ്ണികളാണ്. വിദേശ രാജ്യത്തു നിന്നുമാണ് പ്രതികള് വിദഗ്ദമായി തുറമുഖങ്ങള് വഴി മയക്കു മരുന്നു രാജ്യത്തേക്ക് എത്തിച്ചത്.