
അബുദാബി പൊന്നാനി മണ്ഡലം ഗള്‍ഫ് ചന്ദ്രിക പ്രചാരണ കാമ്പയിന് പ്രൗഢ തുടക്കം
അബുദാബി : മുസാഫിര്‍ എഫ്സി യുഎഇയും റ്റു റ്റു ഫോര്‍ അബുദാബിയും സംയുക്തമായി നടത്തിയ ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ ഇസ ഗ്രൂപ്പ് ജേതാക്കളായി. ഗോള്‍ രഹിത സമനിലയായ കലാശപ്പോരാട്ടത്തില്‍ പെനാല്‍റ്റിയിലൂടെയാണ് ഇസ ഗ്രൂപ്പ് യുണൈറ്റഡ് എഫ്സി കാലിക്കറ്റിനെ തോല്‍പ്പിച്ചത്. അബുദാബി യൂണിവേഴ്സിറ്റി ഗ്രൗണ്ടില്‍ നടന്ന യുഎഇ 53ാമത് നാഷണല്‍ ഡേ ആഘോഷവും റ്റു റ്റു ഫോര്‍ ഫുട്ബോള്‍ ടൂര്‍ണമെന്റും യുഎഇ നിയമകാര്യ വകുപ്പ് സിഇഒ ഖാലിദ് നാസര്‍ അഹമ്മദ് അല്‍ റഈസി ഉദ്ഘാടനം ചെയ്തു. ജെ 12 ഡാന്‍സ് സ്കൂള്‍ കുട്ടികളുടെ കലാപരിപാടികള്‍ അരങ്ങേറി. യുഎഇയിലെ കെഫയുടെ മേല്‍നോട്ടത്തിലുള്ള 16 മികച്ച ടീമുകളാണ് മത്സരത്തില്‍ പങ്കെടുത്തത്. മികച്ച കളിക്കാരനായി എല്‍ 7 എഫ്സിയിലെ ഫാസിലിനെയും മികച്ച ഡിഫന്‍ഡറായി എനല്‍7 എഫ്സിയിലെ ഗോകുലിനെയും മികച്ച ഗോള്‍കീപ്പറായി യുണൈറ്റഡ് എല്‍ സെവന്എഫ്സിയിലെ ഗസാലിനെയും തിരഞ്ഞെടുത്തു. അബുദായിലെ പ്രമുഖ നാലു അണ്ടര്‍ 14 ടീമുകളെ ഉള്‍പ്പെടുത്തി നടത്തിയ ഫുട്ബോള്‍ മത്സരത്തില്‍ അല്‍ ഇത്തിഹാദ് അക്കാദമി ജേതാക്കളായി. മികച്ച കളിക്കാരനായി അല്‍ ഇത്തിഹാദ് അക്കാദമിയിലെ മുഹമ്മദ് സയ്ന് ദുല്കര്നൈനിയെയും മികച്ച ഡിഫന്ററായി അഹ്സാനെയും എമര്‍ജിങ് പ്ലെയറായി റയാനെയും മികച്ച ഗോള്‍ക്കീപ്പറായി അല്ദരബ് എഫ്സിയിലെ റിഷാനെയും തിരഞ്ഞെടുത്തു. വിജയികള്‍ക്ക് മുസാഫിര്‍ എഫ്സി പ്രസിഡന്റ് സയ്യിദ് ഷഹീര്‍,ജലീല്‍ കുന്നുമ്മല്‍,ഷാഫി യു,സകരിയ ഇബ്രാഹിം,ഡോ ഹമദ് അബ്ദുല്ല സാലിം അല്‍ ജാബിരി,അലി അല്‍ ജാബിരി എന്നിവര്‍ ചേര്‍ന്ന് ട്രോഫികള്‍ സമ്മാനിച്ചു.