
വാഹനമോടിക്കുമ്പോള്‍ ശ്രദ്ധ വേണം: കണക്കുകള്‍ ഞെട്ടിക്കുന്നത് പിടിവീണത് 10,174,591 വാഹനങ്ങള്‍ക്ക്
കോഴിക്കോട് : സേവന നിരതമായ ദിനരാത്രങ്ങളുടെ ഓര്‍മകളുമായി അവര്‍ ഒത്തുകൂടി. വയനാട് ദുരന്തത്തില്‍ വിശ്രമരഹിതരായി രാപ്പകലില്ലാതെ സേവമനുഷ്ഠിക്കുകയും ലോകത്തിന്റെ നാനാഭാഗത്തുനിന്നും അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങുകയും ചെയ്ത വൈറ്റ് ഗാര്‍ഡ് അംഗങ്ങള്‍ക്ക് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മറ്റി ഊഷ്മളമായ സ്വീകരണം നല്കി. സംസ്്ഥാന കമ്മിറ്റി നടത്തിയ വൈറ്റ് ഗാര്‍ഡ് സംഗമത്തിലാണ് ആദരവ് നല്‍കിയത്.
കോഴിക്കോട് സരോവരം ട്രേഡ് സെന്റില്‍ നടന്ന സംഗമവും ആദരിക്കലും മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് അഖിലേന്ത്യാ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ മുഖ്യ പ്രഭാഷണം നടത്തി. ദേശീയ സീനിയര്‍ വൈസ് പ്രസിഡന്റ് ഡോ. എം.പി അബ്ദുസമദ് സമദാനി എം.പി, സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം, മുസ്ലിം ലീഗ് നിയമസഭ പാര്‍ട്ടി ഡെപ്യൂട്ടി ലീഡര്‍ ഡോ. എം.കെ മുനീര്‍, മുസ്ലിം യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ. വി.കെ ഫൈസല്‍ ബാബു എന്നിവര്‍ പ്രസംഗിച്ചു. ഡോ. എസ്.എസ് ലാല്‍, സുലൈമാന്‍ മേല്‍പ്പത്തൂര്‍ വിഷയാവതരണം നടത്തി. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ്് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് സ്വാഗതം പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡന്റും വൈറ്റ് ഗാര്‍ഡ് സംസ്ഥാന കോര്‍ഡിനേറ്ററുമായ ഫൈസല്‍ തങ്ങള്‍ വൈറ്റ് ഗാര്‍ഡ് റിപ്പോര്‍ട്ടിംഗ് നടത്തി.
ഉമ്മര്‍ പാണ്ടികശാല, അഡ്വ. എന്‍. ഷംസുദ്ദീന് എം.എല്‍.എ, ആബിദ് ഹുസൈന് തങ്ങള്‍ എം.എല്‍.എ, അബ്ദുറഹ്മാന് രണ്ടത്താണി, പാറക്കല്‍ അബ്ദുല്ല, പി.കെ ബഷീര്‍ എം.എല്‍.എ, നജീബ് കാന്തപുരം എം.എല്‍.എ, സി.കെ സുബൈര്‍, എ.കെ.എം അഷ്റഫ് എം.എല്‍.എ, എം.എ റസാഖ് മാസ്റ്റര്‍, ടി.ടി ഇസ്മയില്‍, കെ.കെ അഹമ്മദ് ഹാജി, ടി. മുഹമ്മദ്, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ഭാരവാഹികളായ മുജീബ് കാടേരി, അഷറഫ് എടനീര്‍, കെ.എ മാഹീന്, സി.കെ മുഹമ്മദലി, അഡ്വ. കാര്യറ നസീര്‍, ഗഫൂര്‍ കോല്‍ക്കളത്തില്‍, ടി.പി.എം ജിഷാന്‍, യൂത്ത്ലീഗ് അഖിലേന്ത്യാ ഓര്‍ഗനൈസിംഗ് സെക്രട്ടറി ടി.പി അഷ്റഫലി, വൈസ് പ്രസിഡന്റ് ആഷിഖ് ചെലവൂര്‍, എംഎസ്എഫ് ദേശീയ പ്രസിഡന്റ് പി. വി അഹമ്മദ് സാജു, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍, ജനറല്‍ സെക്രട്ടറി ടി. മൊയ്തീന് കോയ പ്രസംഗിച്ചു. വയനാട് ചൂരല്‍മലയിലും മുണ്ടക്കൈയിലുമുണ്ടായ ഉരുള്‍പൊട്ടലില്‍ മരണപ്പെട്ടവരുടെ മൃതദേഹങ്ങള്‍ കണ്ടെത്താനും സംസ്കാരത്തിന് നേതൃത്വം നല്‍കാനും മണ്ണിനടിയില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്താനും വൈറ്റ് ഗാര്‍ഡ് അംഗങ്ങള്‍ മുന്‍പന്തിയില്‍ നിന്നു. ദുരന്ത മണ്ണിലെ ഇവരുടെ സേവന പ്രവര്‍ത്തനങ്ങള്‍ ദേശീയ മാധ്യമങ്ങള്‍ വരെ വലിയ പ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പ്രകൃതി ദുരന്തങ്ങളിലും കൊവിഡ്, നിപ്പ തുടങ്ങിയവ ഉണ്ടായപ്പോഴും വൈറ്റ് ഗാര്‍ഡിന്റെ സേവനം കേരളം കണ്ടറിഞ്ഞതാണ്. സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളില്‍ നിന്നുള്ള വൈറ്റ് ഗാര്‍ഡ് അംഗങ്ങളും സംഗമത്തില്‍ പങ്കെടുത്തു.