മഹാമാരി കാലത്തെ പോരാളികളെ യുഎഇ ആദരിക്കുന്നു : കോവിഡ് ഹീറോസ് ഫെസ്റ്റിവല്‍ തുടക്കം ഫുജൈറ ഓപ്പണ്‍ ബീച്ചില്‍
ദുബൈ : പേരാവൂര്‍ മണ്ഡലം കെഎംസിസി ‘ഖദം 2024’ സമാപന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ വിശിഷ്ടാതിഥിയായി ദുബൈയിലെത്തിയ മുസ്ലിം യൂത്ത്ലീഗ് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് നസീര്‍ നല്ലൂരിന് സ്വീകരണവും ഖദം സമാപന സമ്മേളനവും അബു ഹൈല്‍ കെഎംസിസി ഓഡിറ്റോറിയത്തില്‍ നടന്നു. പേരാവൂര്‍ മണ്ഡലത്തിലെ പഞ്ചായത്ത്,മുനിസിപ്പല്‍ ഏരിയയിലുള്ള പ്രവര്‍ത്തകര്‍ പങ്കെടുത്ത സമ്മേളനം ദുബൈ കെഎംസിസി സംസ്ഥാന വൈസ് പ്രസിഡന്റ് ഒ.മൊയ്ദു ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് നൗഷാദ് ഉളിയില്‍ അധ്യക്ഷനായി. നസീര്‍ നല്ലൂരിനുള്ള മണ്ഡലം കമ്മിറ്റിയുടെ സ്നേഹോപഹാരം കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് സൈനുദ്ദീന്‍ ചേലേരി സമ്മാനിച്ചു. സംസ്ഥാന ഭാരവാഹികളായ ഇസ്മായില്‍ ഏറാമല,നാസര്‍ മലപ്പുറം,അബ്ദുല്‍ ഖാദര്‍ അരിപാമ്പ്ര,ഒകെ ഇബ്രാഹീം,കണ്ണൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി റഹ്ദാദ് മൂഴിക്കര,അലി ഉളിയില്‍,ഇബ്രാഹിം ഇരിട്ടി,സകരിയ ദാരിമി,ജാഫര്‍ മാടായി,മുനീര്‍ ഐക്കോടിച്ചി,ബഷീര്‍ കാവുമ്പടി,സലാം എലാങ്കോട്,മുഹമ്മദ് എന്‍പി,മുസ്ലിംലീഗ് കല്ല്യശേരി മണ്ഡലം പ്രസിഡന്റ് എസ്കെപി സകരിയ പ്രസംഗിച്ചു. പേരാവൂര്‍ മണ്ഡലം കെഎംസിസി ജനറല്‍ സെക്രട്ടറി അസ്ലം കാക്കയങ്ങാട് സ്വാഗതവും ട്രഷറര്‍ നിയാസ് കീഴ്പ്പള്ളി നന്ദിയും പറഞ്ഞു. തുടര്‍ന്ന് ഇശല്‍ വിരുന്നും സംഘടിപ്പിച്ചു. സമ്മേളന ഭാഗമായി നടത്തിയ മാപ്പിളപ്പാട്ട് മത്സരത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയ അശ്മില്‍,മുഹ്സിന് പിപി,അന്‍ഷാദ് കെ,ജമാലുദ്ദീന്‍,റഫ്ഷാന ഒബാന് എന്നിവര്‍ക്ക് സമ്മാനം നല്കി. കണ്ണൂര്‍ ജില്ലാ വനിതാ വിങ് വൈസ് പ്രസിഡന്റായി തിരഞ്ഞെടുത്ത ഫാത്തിമ തസ്നയെ ചടങ്ങില്‍ ആദരിച്ചു. മണ്ഡലം ഭാരവാഹികളായ റഹീസ് കാക്കയങ്ങാട്,അഷ്റഫ് നല്ലൂര്,അന്‍സീര്‍,ശരീഫ് മൈലാഞ്ചി,ഇല്യാസ് ഇരിട്ടി,ഷംസീര്‍ നേതൃത്വം നല്കി.