കുവൈത്ത് – ഒമാന്‍, യുഎഇ – ഖത്തര്‍ : ഗള്‍ഫ് കപ്പിന് സമനില തുടക്കം
ഫുജൈറ : രാജ്യത്തെ ന്യൂനപക്ഷങ്ങളും മതേതര വിശ്വാസികളും ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന പ്രസ്ഥാനമാണ് ഇന്ത്യന്‍ യൂണിയന് മുസ്്ലിംലീഗെന്ന് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് അഡ്വ.അബ്ദുല്‍ കരീം ചേലേരി പറഞ്ഞു. ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം ഫുജൈറയില്‍ എത്തിയ നേതാക്കള്‍ക്ക് ഫുജൈറ കെഎംസിസി കണ്ണൂര്‍ ജില്ലാ കമ്മിറ്റി നല്കിയ സ്വീകരണത്തില്‍ പ്രസംഗിക്കുകയായിരുന്നു. അരക്ഷിതാവസ്ഥയില്‍ കഴിയുന്ന ഉത്തരേന്ത്യന്‍ ന്യൂനപക്ഷത്തിന്റെ അവകാശ സംരക്ഷണത്തിനും നിര്‍ഭയമായി ജീവിക്കാനുള്ള സാഹചര്യം ഒരുക്കുന്നതിനും ഭരണകൂട ഭീകരതക്കും അനീതിക്കുമെതിരെ ജനാധിപത്യ രീതിയില്‍ പ്രതിരോധം തീര്‍ക്കുന്നതിനും മുസ്്ലിംലീഗ് എംപിമാര്‍ നടത്തുന്ന പരിശ്രമങ്ങള്‍ പൊതുസമൂഹം ഏറെ പ്രതീക്ഷയോടെയാണ് കാണുന്നത്.കേരളത്തില്‍ സൗഹാര്‍ദ അന്തരീക്ഷത്തിന് ഭീഷണി വരുന്ന സമയങ്ങളിലെല്ലാം സമാധാന സന്ദേശവുമായി സമൂഹത്തിലേക്ക് ഇറങ്ങിത്തിരിക്കുന്ന പാണക്കാട് തങ്ങന്മാരുടെ സാന്നിധ്യം വിലമതിക്കാത്തതാണെന്ന ബോധ്യത്തില്‍ നിന്നാണ് സമൂഹം അവര്‍ക്ക് അംഗീകാരങ്ങള്‍ നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ കെഎംസിസി കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് അബ്ദുല്ല ദാരിമി കൊട്ടില അധ്യക്ഷനായി. ഫുജൈറ സംസ്ഥാന പ്രസിഡന്റ് മുബാറക് കോക്കൂര്‍ ഉദ്ഘാടനം ചെയ്തു. മുസ്്ലിംലീഗ് കണ്ണൂര്‍ ജില്ലാ സെക്രട്ടറി മഹമൂദ് അള്ളാംകുളം,ഗ്ലോബല്‍ കെഎംസിസി ജില്ലാ ചെയര്മാന് ടിപി അബ്ബാസ് ഹാജി
ഫുജൈറ കെഎംസിസി ജനറല്‍ സെക്രട്ടരി ബഷീര്‍ ഉളിയില്‍,ട്രഷറര്‍ സികെ അബൂബക്കര്‍ യുകെ മുഹമ്മദ്കുഞ്ഞി,ഹബീബ് കടവത്ത്,ആശിഖ് എസ്എം പ്രസംഗിച്ചു. ജസീര്‍ എംപിഎച്ച് സ്വാഗതവും ഹസന് വി.വി നന്ദിയും പറഞ്ഞു.