ആവേശമായി രാഹുലിൻ്റെ റോഡ് ഷോ
ഡല്‍ഹി: കേന്ദ്ര ബജറ്റ് യാതൊരു തരത്തിലും ഇന്ത്യന്‍ യാഥാര്‍ത്ഥ്യങ്ങളെ ഉള്ക്കൊള്ളാത്തതാണെന്ന് മുസ്ലിം ലീഗ് പാര്‍ലിമെന്ററി പാര്‍ട്ടി ലീഡര്‍ ഇ.ടി മുഹമ്മദ് ബഷീര്‍, എം.പി മാരായ ഡോ.എം.പി അബ്ദുസമദ് സമദാനി, അഡ്വ.ഹാരിസ് ബീരാന് എന്നിവര്‍ ഡല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കേരളത്തെ അവഗണിച്ചുവെന്ന് മാത്രമല്ല ബജറ്റ് കേരളത്തെ അപമാനിക്കുകയാണ് ചെയ്തതെന്നും എം. പി മാര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ അവതരിപ്പിച്ച സാമ്പത്തിക സര്‍വ്വേ വെളിപ്പെടുത്തുന്ന ചില യാഥാര്‍ത്ഥ്യങ്ങളുണ്ട്. അടുത്ത വര്‍ഷത്തെ ജിഡിപി 6.5 മുതല്‍ 7 ശതമാനം വരെ ഉണ്ടാവുകയുള്ളൂ എന്നാണ് അതിലെ കണ്ടെത്തല്‍. എന്നാല്‍ നേരത്തെ പ്രഖ്യാപിച്ചത് അടുത്ത വര്‍ഷം മുതല്‍ 8.5 ശതമാനം ശതമാനം വളര്‍ച്ച ഉണ്ടാവുമെന്നാണ്. മാത്രമല്ല തൊഴില്‍ രംഗത്ത് ഒരു വര്‍ഷം ഇന്ത്യന്‍ സാഹചര്യത്തില്‍ 78.5 ലക്ഷം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കേണ്ടതുണ്ടെന്നും അത് ഇപ്പോഴും ഒരു വെല്ലുവിളിയായി നില്ക്കുകയാണെന്നു പോലും സാമ്പത്തിക സര്‍വ്വേ ചൂണ്ടികാണിച്ച കാര്യമാണ്. ഇന്ത്യയില്‍ കുറെ കാലമായി വിഷമാവസ്ഥയിലായ കാര്‍ഷിക മേഖല അതിന്റെ പുനരുജ്ജീവനത്തെക്കുറിച്ച് കൃത്യമായ കാഴ്ചപ്പാടുകളോ പദ്ധതികളോ ഈ ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടില്ല. നാണയപ്പെരുപ്പം നിയന്ത്രിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് മാത്രമല്ല സാധന സാമഗ്രികളുടെ വില വര്‍ധനക്ക് മുമ്പില്‍ അന്തം വിട്ടു നില്ക്കുന്ന ഒരു കാഴ്ചയാണ് ഇന്ത്യയില്‍ കണ്ടു കൊണ്ടിരിക്കുന്നത്. ഈ സാഹചര്യങ്ങളെല്ലാം വിലയിരുത്തുന്ന സമയത്ത് എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് കേന്ദ്ര ഗവണ്മെന്റ് ഉള്ളതെന്ന് ബജറ്റില്‍ വ്യക്തമായും കാണാന്‍ സാധിക്കും. കുറെയേറെ പദ്ധതികളില്‍ ഡിജിറ്റലൈസേഷന് വരുമെന്നും ഓണ്‍ലൈന്‍ സംവിധാനം കൊണ്ടുവരുമെന്നും പറയുമ്പോള്‍ ഈ കാലഘട്ടത്തില്‍ ഇതെല്ലാം എല്ലാ മേഖലയിലും അനിവാര്യമെണെന്നത് സര്‍ക്കാര്‍ വിസ്മരിക്കുയാണ്. ലക്ഷ്യബോധത്തോടെ കാര്യമായി വല്ലതും ബജറ്റില്‍ പ്രഖ്യാപിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ലെന്നും മുസ്ലിം ലീഗ് എംപി മാര്‍ പറഞ്ഞു.